World

നാവിക നശീകരണ കപ്പൽ വിക്ഷേപണം പരാജയം; കിം ജോങ് ഉന്നിന് നാണക്കേട്: 3 ഉദ്യോഗസ്ഥർ തടങ്കലിൽ

പ്യോങ്യാങ്: ഉത്തര കൊറിയയുടെ പുതിയ 5,000 ടൺ നാവിക നശീകരണ കപ്പലിന്റെ വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ഷിപ്പ്‌യാർഡ് ഉദ്യോഗസ്ഥരെ തടങ്കലിലാക്കിയതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ കിഴക്കൻ തീരദേശ നഗരമായ ചോങ്ജിനിൽ നടന്ന ചടങ്ങിലാണ് കപ്പൽ തകരുകയും മറിയുകയും ചെയ്തത്.

ഈ സംഭവം കിം ജോങ് ഉന്നിന് വലിയ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം അങ്ങേയറ്റം രോഷാകുലനാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തെ “പൊറുക്കാനാവാത്ത ക്രിമിനൽ നടപടി” എന്നാണ് കിം വിശേഷിപ്പിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ജൂൺ അവസാനത്തോടെ നടക്കാനിരിക്കുന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിന് മുൻപ് കപ്പൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും കിം ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ഉത്തര കൊറിയ സമാനമായ ഒരു 5,000 ടൺ നശീകരണ കപ്പൽ പുറത്തിറക്കിയിരുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയതും അത്യാധുനികവുമായ യുദ്ധക്കപ്പലുകളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഏറ്റവും പുതിയ കപ്പലിന്റെ വിക്ഷേപണത്തിലെ ഈ തിരിച്ചടി രാജ്യത്തിന്റെ നാവികസേന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. സംഭവത്തിന്റെ കാരണം, കൃത്യമായ നഷ്ടം, പരിക്കേറ്റവരുടെ എണ്ണം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Back to top button
error: Content is protected !!