Kerala
കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു. മരിച്ച കുട്ടികൾ സഹോദരങ്ങളാണ്. 13,15 വയസുള്ള കുട്ടികളാണ്.
ഇവർ ഇറങ്ങിയ സമയത്ത് ശക്തമായ കാറ്റടിച്ച് വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണു. ഇതിനെ തുടർന്ന് ലൈൻ പൊട്ടി വെള്ളത്തിൽ വീണതിനെ തുടർന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്.
ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.