Kerala
നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക; നേരിടുമെന്ന് സാന്ദ്ര

നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്കയുടെ നിയമനടപടി. അതേസമയം പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു
ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനാണ് നിയമനടപടിയുമായി കോടതിയെ സമീപിച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പ്രൊഡക്ഷൻ കൺട്രോളർമാരെ അടച്ചാക്ഷേപിച്ച് സംസാരിച്ചെന്നാണ് പരാതി
എന്നാൽ പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.