Kerala
കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലിൽ നീന്തുന്നതിനിടെയാണ് ടാൻസാനിയൻ കേഡറ്റിനെ കഴിഞ്ഞ ദിവസം കാണാതായത്. തേവര വെണ്ടുരുത്തി പാലത്തിന് താഴെയായിരുന്നു സംഭവം
രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്. അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന അറിയിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിൽ എത്തിയതായിരുന്നു നാവികൻ
ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയാണ് നാവികൻ കൊച്ചിയിൽ എത്തിയത്. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്‌സും രണ്ട് ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു.