മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സഹായം തേടി
[ad_1]
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 144 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. ഇതിൽ 79 പുരുഷൻമാരും 64 പേർ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാട് ഇതുവരെ കാണാത്ത ദുരന്തമാണുണ്ടായത്.
ദുരന്തമേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജിത ശ്രമം നടക്കുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. 1592 പേരെ രണ്ട് ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു
201 പേരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 82 ക്യാമ്പുകളിലായി 8107 പേർ കഴിയുന്നുണ്ട്. ഇതിൽ 19 പേർ ഗർഭിണികളാണ്. മേപ്പാടിയിൽ 8 ക്യാമ്പുകളുണ്ട്. മൊത്തം 421 കുടുംബങ്ങളിൽ നിന്നായി 1486 പേർ ക്യാമ്പുകളിലുണ്ട്
റോഡ് തടസ്സം ഒഴിവാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് 132 സേനാ അംഗങ്ങൾ കൂടി വയനാട്ടിലേക്കെത്തി. ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ശ്രമം നടത്തും. ഇതിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സഹായം തേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
[ad_2]