Novel

കാണാചരട്: ഭാഗം 49

[ad_1]

രചന: അഫ്‌ന

കാർ വലിയ മാലയ്ക്ക് മുന്നിൽ വന്നു നിർത്തി. മുക്ത മുകളിലേക്ക് നോക്കിയ ശേഷം അവനെ സംശയത്തോടെ നോക്കി….എവിടെ മൈൻഡ് ചെയ്യുന്നു കൂടെ ഇല്ല. “ഇവിടെ എന്താ “അവൾ ചോദിച്ചിട്ടും മറുപടി ഇല്ല, ആദി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. എന്തൊരു ജാഡ, ഇങ്ങനെയും ഉണ്ടോ മനുഷ്യർ. നോക്കിക്കോ ഇനി ഞാൻ മൈൻഡ് ചെയ്യില്ല. മുക്ത സ്വയം പറഞ്ഞു രണ്ടു കയ്യും കെട്ടി നേരെ ഇരുന്നു. ആദി അപ്പുറത്തു വന്നു പുറത്തേക്ക് ഇറങ്ങാൻ ആഗ്യം കാണിച്ചെങ്കിലും മുക്ത അങ്ങോട്ട് നോക്കാതെ നേരെ ഇരുന്നു. എനിക്കും അറിയാം ജാഡ ഇടാൻ.ഇത്രയും നേരം ഞാൻ ചോദിച്ചില്ലേ, ഇനി ഇങ്ങോട്ട് ചോദിച്ചു വരട്ടെ, അല്ലാപിന്നെ….

വിളിച്ചിട്ട് വരുന്നില്ലെന്ന് കണ്ടു ആദി ചെന്നു ഡോറിൽ മുട്ടി, മുക്ത ആണെങ്കിൽ ആന വന്നു വിളിച്ചാലും ഒരടി അനങ്ങില്ലെന്ന മട്ടിൽ ഒരേ നിൽപ്പ്, അവസാനം ആദി വേറെ വഴി ഇല്ലാതെ ഡോർ ചെന്നു തുറന്നു. “വാമി പ്ലീസ്, ഒന്ന് ഇറങ് “വാമി എന്ന വിളി കേട്ടതോടെ അവളുടെ ഉള്ളിലെ പരിഭവം മാഞ്ഞു. എങ്കിലും അങ്ങനെ ചിരിച്ചു കൊടുക്കാൻ ഉദ്ദേശിക്കാത്തത് കൊണ്ടു കുറച്ചു attitudes ഇട്ടു കൊണ്ടു തന്നെ പുറത്തിറങ്ങി. “എന്റെ കൂടെ വാ,” അതും പറഞ്ഞു ആദി മുൻപിലുള്ള ആ വലിയ മല കയറാൻ ഒരുങ്ങി. ഇത് കണ്ടു മുക്ത തന്റെ കാലിലേക്കും നേരെയും നോക്കി, ചെരുപ്പില്ല.

നേരത്തെ അവിടിട്ട് ഇറങ്ങിയതാണ്. പുറകെ വരാനുള്ള ഭാവമില്ലെന്ന് കണ്ടു ആദി തിരിഞ്ഞു നോക്കി……കാലിൽ ചെരുപ്പില്ലാതെ നട്ട്സ് പോയ അണ്ണന്റെ പോലെ നിൽക്കുന്നവളെ കണ്ടു ചിരി പൊട്ടിയെങ്കിലും അത് ഉള്ളിൽ അടക്കി പിടിച്ചു വീണ്ടും ഗൗരവത്തിൽ നിന്നു. അവനു ആ നിൽപ്പ് കണ്ടു അവന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് തന്റെ പഴയ നിഷ്കളങ്കമായി നിൽക്കുന്ന വാമിയെ ആയിരുന്നു.

അന്ന് രജിസ്റ്റർ ഓഫീസിൽ ഒരുങ്ങി വരാൻ പറഞ്ഞയച്ചിട്ടും ഒരുങ്ങാതെ തന്നെ ദയനീയമായി നോക്കിയവളെ… കാര്യം തിരക്കിയപ്പോൾ സാരി ഉടുക്കാൻ അറിയില്ലെന്ന് പറഞ്ഞു പൂച്ച കുഞ്ഞിനെ പോലെ തല താഴ്ത്തിയവളെ.കണ്ണുകൾ കൊണ്ടു മാത്രം തന്നോട് വഴക്കടിച്ചവളെ…. ആ കാലം അവന്റെ ചുണ്ടിൽ ചിരി വിരിയിച്ചു. “മ്മ് എന്തെ ? മേഡത്തിന് നടക്കാൻ വയ്യേ. ഇനി കയറാൻ വല്ല പ്ലെയിനും വരുത്തിക്കണോ?” അറിഞ്ഞിട്ടും അവളുടെ വാ തുറപ്പിക്കാൻ വേണ്ടി മനപ്പൂർവം പിരി കയറ്റി……

അത് അവളുടെ മുഖത്തു തെളിഞ്ഞു. മുഖം ദേഷ്യത്തിൽ ചുവന്നു..മുക്ത പല്ലിറുമ്പി കൊണ്ടു തല വെട്ടിച്ചു കാറിൽ കയറി ഇരുന്നു ഡോർ ശക്തിയിൽ വലിച്ചടച്ചു.അടയ്ക്കുന്ന ശബ്ദം കേട്ട് ആദി കണ്ണടച്ചു പോയി. “നിന്നെ വിറ്റക്കാശ് എന്റെ പോക്കറ്റിലുണ്ട് വാമി “ആദി മനസ്സിൽ പറഞ്ഞു ചിരിച്ചു അങ്ങോട്ട്‌ നടന്നു. മനഃപൂർവമാ……കാലിൽ ചെരുപ്പില്ലെന്ന് ഏത് പൊട്ടനും മനസ്സിലാവില്ലേ… എന്നിട്ട് അവന്റെ കോപ്പിലെ ഒരു പ്ലൈൻ. നെഞ്ചിൽ കയറ്റി പോയി അല്ലേൽ ഒറ്റ വെടിക്ക് തീർത്തേനെ. ഓരോന്ന് പറഞ്ഞു വാട്ടർ ബോട്ടിൽ എടുത്തു ഞെരിച്ചു.

“ഹലോ,”ആദി ഗ്ലാസിൽ മുട്ടി, കാരണം ദേഷ്യത്തിൽ ഡോർ ഒക്കെ ലോക്ക് ചെയ്തു വെച്ചിട്ടുണ്ട്… “വിളിക്കണ്ട ഞാൻ തുറക്കില്ല “മുക്ത അതും പറഞ്ഞു തല ചെരിച്ചു. “കേൾക്കുന്നില്ല “ആദി പുറത്തു നിന്ന് കൈ കൊണ്ടു ആഗ്യം കാണിച്ചു. “ഞാൻ ഡോർ തുറക്കില്ലെന്ന്,”വീണ്ടും ഉച്ചത്തിൽ പറഞ്ഞു. എവിടെ ചെക്കന് കേൾക്കുന്നില്ല. വീണ്ടും മുക്ത തൊണ്ട പൊട്ടി വിളിച്ചു കൂവി….. ആര് കേൾക്കാൻ. അതോടെ ലവള് ഒരുഗതി പരഗതി ഇല്ലാതെ ഡോർ തുറന്നു. “ഡോർ തുറക്കില്ലെന്നല്ലേ തന്നോട് പറഞ്ഞേ,തനിക്ക് ചെവി കേൾക്കാതെ ആയോ? പറഞ്ഞു പറഞ്ഞു എന്റെ തൊണ്ട വറ്റി 😡”അടുത്തിരുന്ന ബോട്ടിൽ എടുത്തു വായിൽ കമിഴ്ത്തി അവനെ രൂക്ഷമായി നോക്കി….

“അപ്പൊ ഡോർ തുറക്കാൻ അറിയാം ” അവൻ രണ്ടു കയ്യും കെട്ടി അവളെ ഒന്നിരുത്തി നോക്കി.അപ്പോഴാണ് താൻ കാണിച്ച മണ്ടത്തരം അവൾക്ക് ഓർമ വന്നത്. ലേ മനസ്സ് :ഇത്രയ്ക്കു ആത്മാർത്ഥ പാടില്ലായിരുന്നു. നേരത്തെ പറഞ്ഞു കൂടായിരുന്നോ, അവസാനം പിടിച്ചു പറഞ്ഞാൽ ഞാൻ എങ്ങനെ അറിയാനാ….മുക്ത മനസ്സിനോടുള്ള മൽപ്പിടുത്തത്തിൽ ആണ്. “ചിന്തിച്ചു കഴിഞ്ഞോ “ആദി വിരൽ നൊടിച്ചു. അതോടെ മുക്ത ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു. “ഞാൻ പോകുവാ….. താൻ വരുന്നുണ്ടെങ്കിൽ കയറ്, ഇല്ലെങ്കിൽ ഒറ്റയ്ക്ക് പൊക്കോ “അതും പറഞ്ഞു ഇറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ നടന്നു.

പക്ഷേ ആദി അവളെയും എടുത്തു കുന്ന് കയറാൻ തുടങ്ങിയിരുന്നു.ആദ്യം ഒരു ഞെട്ടൽ ഉടലെടുത്തെങ്കിലും പിന്നെ അത് വാശിയായി. “എന്നേ ഇറക്ക് ആദി, എനിക്കെങ്ങും പോകേണ്ട “അവൾ അവന്റെ കയ്യിൽ കിടന്നു കുതറി. പക്ഷേ ഇതൊന്നും കാര്യമാക്കാതെ അവൻ കുന്നു കയറി കൊണ്ടിരുന്നു……ആദ്യം അവൾ എതിർത്തേങ്കിലും ആദി ഇറക്കില്ലെന്ന് ഉറപ്പായതും പിന്നെ ഒന്നും മിണ്ടാതെ അങ്ങനെ ആ നെഞ്ചിൽ പറ്റി കിടന്നു. ഉയരം കൂടുന്നതതിനനുസരിച്ചു തണുപ്പ് ശരീരത്തെ പൊതിയുന്നത് അവളറിഞ്ഞു.അതിനനുസരിച്ചു അവളവന്റെ നെഞ്ചിൽ മുഖമോളിപ്പിച്ചു. മുക്തയുടെ ശരീരത്തിലെ ചൂട് അവനു പുതിയൊരു ഉണർവേകി.

അവന്റെ ശരീരം വയർത്തൊലിക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് ഉച്ഛസ്ഥിയിൽ എത്തി. “ആദി ഞാൻ ഇനി നടന്നോളാം, നീ നന്നായി ക്ഷീണിച്ചിട്ടുണ്ട് “അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. “ഇത്രയും നിന്നെ കൊണ്ടു വന്നെങ്കിൽ ബാക്കിയും കൂടെ കയറാനുള്ള സ്റ്റാമിന ഈ അധ്വികിനുണ്ട്. “ആദി വിയർത്തോലിച്ച ചെമ്പൻ മുടികൾ അവളുടെ മുഖത്തേക്ക് കുടഞ്ഞു കുസൃതിയോടേ ചിരിച്ചു. ആ പുഞ്ചിരി അറിയാതെ അവളിലേക്കും പടർന്നു. അൽപ്പ സമയം കൊണ്ടു അവരാ കുന്ന് കയറി….വല്ലാത്തൊരു തണുപ്പ്. മുക്ത ചുറ്റും കണ്ണോടിച്ചു കൈകൾ തമ്മിൽ ഉരസി. ചുറ്റും പച്ചപ്പ് കൊണ്ടു പരവധാനി വിരിച്ചിരുന്നു.പ്രകൃതിയുടെ തൊട്ടറിഞ്ഞ പോലെ കിളികളുടെ കളക്കാരവം ഉയരുന്നത് കേൾക്കാം…..

ആ ഭംഗിയിൽ മുഴുകി നിൽക്കുമ്പോയാണ് താഴെ വലിയ കൊക്ക മുക്ത കാണുന്നത്. അതവളിൽ പേടി ഉടലെടുത്തു.കാലുകൾക്ക് ബലം കുറഞ്ഞ പോലെ….പിന്നിലേക്ക്‌ നീങ്ങിയതും ആദിയിൽ ചെന്നിടിച്ചു. ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി. “എന്താ പെട്ടന്ന് പേടിച്ചേ “അവൻ അവളെ നേരെ നിർത്തി പുരികമുയർത്തി. “നമുക്ക് പോകാം ആദി,എനിക്ക് പേടി പോലെ “മുക്ത അവന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി പറഞ്ഞു. “നിനക്ക് ഇഷ്ട്ടപെട്ടില്ലേ ഇവിടെ “അവൻ സംശയത്തോടെ താടിയിൽ പിടിച്ചു മുഖമുയർത്തി. “എനിക്ക് കെട്ടികിടക്കുന്ന വെള്ളം പേടിയാ ആദി,…. അറിയില്ല മരണം എന്നേ മാടി വിളിക്കുന്ന പോലെ തോന്നും.

“അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു, അവളുടെ പേടി മനസ്സിലായ പോലെ ആദി അവളെ തന്റെ നെഞ്ചോടടുപ്പിച്ചു. “ഒന്നും ഇല്ലെടാ, ഞാൻ ഇല്ലേ കൂടെ പിന്നെ എന്തിനാ ഈ പേടി.”മുടിയിൽ വിരലോടിച്ചു. മുക്ത ഒരു നിമിഷം തന്റെ കുട്ടി കാലത്തേക്ക് പോയി…. കുഞ്ഞായിരിക്കുമ്പോൾ വീട്ടിലേ സ്വിമ്മിങ് പൂളിന്റെ ഒരു വശത്തു ഇരിക്കുന്ന തന്നെ പെട്ടന്ന് ആരോ വെള്ളത്തിലേക്ക് തള്ളിയിട്ടു, നല്ല ആഴമുള്ളത് കൊണ്ടു മുക്ത ശ്വാസം കിട്ടാതെ അതിൽ കാലുകളും കൈകളും ഇട്ടടിച്ചു………..മൂക്കിലും വായിലും വെള്ളം കയറി, കണ്ണുകൾ ശ്വാസത്തിന് വേണ്ടി പരതി.ബോധം മറഞ്ഞു വെള്ളത്തിൽ മുങ്ങി. പെട്ടന്ന് തോട്ടത്തിൽ ജോലി ചെയ്തിരുന്ന ജോലിക്കാർ കണ്ടു അവളെ എടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടു.

രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്നു….അതിനു ശേഷം അവൾക്ക് ഇതുപോലെ വെള്ളത്തിനടുത്തേക്ക് പോകാൻ ഭയമാണ്, “ഇപ്പോഴും ഒന്നും മറന്നില്ലേ വാമി, അതെല്ലാം കഴിഞ്ഞ അദ്ധ്യായങ്ങൾ അല്ലെ “ആദി “ആയിരിക്കും, പക്ഷേ എല്ലാം നമ്മളിൽ നിന്ന് പോകണമെന്നില്ല ആദി.പ്രതേകിച്ചു ഭയം. അത് മരണം വരെ കൂടെ കാണും…. എന്റെ ലൈഫിൽ ഞാൻ മരണത്തെ അടുത്തറിഞ്ഞത് ആന്നായിരിക്കും ” അത് പറയുമ്പോഴും അവളിൽ ഭയം ഉടലെടുക്കുന്നത് അവനറിഞ്ഞു. ആദിയ്ക്ക് ധീരേദ്രനോട് ദേഷ്യംവും പകയും ഒരു പോലെ വന്നു. തന്റെ പെണ്ണിനെ ഇത്രയും ദ്രോഹിച്ചത്തിന് അയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.

“എന്നോടുള്ള ദേഷ്യം മാറിയോ “പെട്ടന്ന് ഓർത്തു കൊണ്ടു തല ഉയർത്തി അവനെ നോക്കി. “അതിന് ആർക്ക് ആരോടു ദേഷ്യം ” ആദി ഒന്നും അറിയാത്ത മട്ടിൽ അവളെ ഒന്നൂടെ ഇറുകെ പിടിച്ചു. “ആദിയ്ക്ക് എന്നോട് “അവൾ പരിഭവത്തിൽ അവന്റെ കൈ എടുത്തു മാറ്റി. “അത് ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലേ, എങ്ങനെ ഉണ്ടായിരുന്നു “അവൻ കോളർ പൊക്കി ഞെളിഞ്ഞു. “ആക്ടിങ്ങോ? എന്തിന് “മുഖത്തു ഗൗരവം നിറഞ്ഞു. “എന്റെ വാമിയെ കുറേ ആയി ഞാൻ മിസ്സ്‌ ചെയ്യുന്നു, എപ്പോഴും മുക്തയേ കണ്ടു കണ്ടു മടുത്തു.” “എന്നിട്ട് കണ്ടോ വാമിയെ 🤨” “പിന്നല്ലാണ്ട്, കണ്ടു…. സംസാരിച്ചു…..കെട്ടിപിടിച്ചു….പിന്നെ😁”

“പിന്നെ 😳”മുക്ത സംശയ ഭാവത്തിൽ അവനെ നോക്കി. ആദി അവളെ തന്നിലേക്ക് അടുപ്പിച്ചു കൂട്ടി പിടിച്ചു…. അവളുടെ മുഖത്തിലൂടെ വിരലുകൾ ചലിപ്പിച്ചു.ഒരു നിമിഷം അനങ്ങാൻ കൂടെ ആവാതെ മുക്ത തരിച്ചു നിന്നു.ആ വിരലുകൾ വിറകൊള്ളുന്ന അധരങ്ങളിൽ എത്തി നിന്നതും അവളുടെ ശ്വാസോഛാസം ഉച്ചത്തിലായി.നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.അവ ചെന്നിയിലൂടേ ഒളിച്ചിറങ്ങി മുടിഴിയകളിൽ ഒളിച്ചു. “പേടിക്കേണ്ടട്ടോ ഞാൻ ഒന്നും ചെയ്യില്ല” നേർത്ത സ്വരത്തിൽ പറഞ്ഞു അവളുടെ കവിളിൽ തട്ടി. പുതിയ ജീവൻ കിട്ടിയ പോലെ അവനെ തള്ളി മാറ്റി നിലത്തിരുന്നു ഹൃദയമിടിപ് നേരെയാക്കി.

“ഇങ്ങനെ പേടിക്കാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ വാമി 😁”ആദി അവളുടെ നോട്ടം കണ്ടു ഒന്നിളിച്ചു കൊണ്ടു അപ്പുറത്തിരുന്നു. “ഇതൊക്കെ വെറും ടീസർ അല്ലെ വാമിസേ, ബാക്കി റിലീസ് ആവാൻ കിടക്കുന്നല്ലേ ഒള്ളു “അതും പറഞ്ഞു ആദി അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നു. മുക്തയ്ക്കു അത് തടയാൻ തോന്നിയില്ല….. ആ സായാഹ്നവും കടന്നു പോയി.കൂടണയാൻ കൊതിക്കുന്ന പക്ഷി കൂട്ടങ്ങളെ കണ്ടു കൊണ്ടു തണുത്ത കാറ്റിനെ തങ്ങളിലെക്ക് ആവാഹിച്ചു മുട്ടിയോരിമ്മി എല്ലാം പരീക്ഷണങ്ങളും കഴിഞ്ഞു ഇനി നല്ല നാളുകൾ മാത്രം പ്രതീക്ഷിച്ചു കൊണ്ടു.

എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് മറ്റൊരാൾ ആ പരക്കെട്ടിനുള്ളിൽ വിളിച്ചിരുന്നത് അവർ രണ്ടു ശ്രദ്ധിച്ചിരുന്നില്ല. “ഹലോ മേം ” “മ്മ്, പറ….. അവളെ ഇല്ലാതാക്കാനുള്ള അവസരം ഒത്തു കിട്ടിയോ ” “അതെ “അത് കേട്ടതും ആ സ്ത്രീയുടെ ചുണ്ടിൽ വിജയ ചിരി തെളിഞ്ഞു. “എങ്ങനെ? ” “ആയുക്തയ്ക്കു വെള്ളം പേടിയാണ്, അതുകൊണ്ട് തന്നെ അവൾക്ക് നീന്താനും അറിയില്ല…..” “അതുകൊണ്ട് എന്ത് കാര്യം ” “കാര്യം ഉണ്ട്. അവളെ തീർക്കാൻ മറ്റൊരു പ്ലാനിന്റെ ആവിശ്യം ഇവിടെ ഇല്ല.ഞാൻ ഇപ്പൊ നിൽക്കുന്ന ഈ സ്പോട്ട് തന്നെ ധാരാളമാണ് മേം. ഇവിടെ നിന്ന് താഴെക്ക് വീണാൽ. പിന്നെ അവളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്.”

“But, അവളെ അവിടെക്ക് എങ്ങനെ എത്തിക്കും ” “വഴി ഉണ്ട്. അവളുടെ boyfriend ന്റെ ഫോൺ നമ്മുടെ കയ്യിൽ കിട്ടിയാൽ മാത്രം മതി. അത് ഞാൻ എങ്ങനെയെങ്കിലും ഒപ്പിച്ചോളാം. മേം അവളുടെ മരണ വാർത്ത കേൾക്കാൻ കാത്തിരുന്നോ ” “എല്ലാം സൂക്ഷിച്ചു വേണം. എല്ലാം നടക്കും വരെ ഒരൊറ്റ കുഞ്ഞു പോലും അറിയാതെ നോക്കണം ” “അത് ഞാൻ ഏറ്റു.”അയാൾ ഫോൺ വെച്ചു. തന്റെ വാഹനത്തിൽ കയറി പോയി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button