Kerala
തെരുവ് നായ ഭീതിയിൽ കണ്ണൂർ നഗരം; രണ്ട് ദിവസത്തിനിടെ മാത്രം കടിയേറ്റത് 75 പേർക്ക്

തെരുവ് നായ ഭീതിയിൽ കണ്ണൂർ നഗരം. ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഇന്നലെയും ഇന്നുമായി 75 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു തെരുവ് നായയുടെ ആക്രമണം
ഇന്നലെ നഗരത്തിൽ തെരുവ് നായ ആക്രമിച്ചത് 57 പേരെയാണ്. ഇന്ന് വീണ്ടും തെരുവ് നായ്ക്കൾ നഗരത്തിൽ ഭീതി വിതച്ചു. 18 പേർക്ക് കൂടി ഇന്ന് കടിയേറ്റു. പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണകാരികൾ എന്ന് സംശയിക്കുന്ന മൂന്ന് നായ്ക്കളെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.