Kerala

സിപിഐ അടക്കമുള്ളവർക്ക് മുന്നണിയിലേക്ക് സ്വാഗതം; അൻവർ അടഞ്ഞ അധ്യായം: അടൂർ പ്രകാശ്

യുഡിഎഫിൽ നിന്ന് വിട്ടുപോയിട്ടുള്ള പലരെയും മുന്നണി സംവിധാനത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കേരളാ കോൺഗ്രസ് എം, ആർജെഡി എന്നിവർ മാത്രമല്ല, സിപിഐയും നേരത്തെ ഞങ്ങളുടെ മുന്നണിയിലായിരുന്നു. ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സമയത്താണ് അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്

അങ്ങനെ പല ചരിത്രവുമുണ്ട്. സിപിഐ ഇപ്പോൾ നിൽക്കുന്ന മുന്നണി സംവിധാനത്തിൽ അവർ തൃപ്തരമാണോ അല്ലയോ എന്നാണ് ചിന്തിക്കേണ്ടത്. അത് പ്രധാനപ്പെട്ടൊരു ഘടകമാണ്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

അത്തരം കാര്യങ്ങൾ സിപിഐയുമായി ചർച്ച ചെയ്യും. പിവി അൻവർ അടഞ്ഞ അധ്യായമാണ്. നിയമസഭയിലേക്ക് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!