Kerala
മുത്തങ്ങയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫെറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ് മുഷ്‌റിഫാണ് പിടിയിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.
4.869 ഗ്രാം മെത്താഫെറ്റമിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എക്‌സൈസ് ചെക്ക് പോസ്റ്റിൽ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാരക രാസലഹരി കണ്ടെടുത്തതോടെ എക്‌സൈസ് ഇയാളെ കസ്റ്റഡിയിലെടുത്തു.