Kerala
റവാഡ ചന്ദ്രശേഖർ കേന്ദ്ര സർക്കാരുമായുള്ള ഒത്തുതീർപ്പ് സ്ഥാനാർഥിയാണെന്ന് കെസി വേണുഗോപാൽ

റവാഡ ചന്ദ്രശേഖർ കേന്ദ്രസർക്കാരുമായുള്ള ഒത്തുതീർപ്പ് സ്ഥാനാർഥിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സ്വന്തം തടി രക്ഷിക്കാനുള്ള പിണറായിയുടെ ശ്രമമാണിത്. പിണറായിയുടെ നിലപാടുകളെ അണികൾ തന്നെ ഒരിക്കൽ ചോദ്യം ചെയ്യും.
മികച്ച ഉദ്യോഗസ്ഥനായിട്ടും നിതിൻ അഗർവാളിനെ ഡിജിപി ആക്കാതിരിക്കാൻ കാരണങ്ങളുണ്ട്. വേണ്ടിവന്നാൽ ഇക്കാര്യം വെളിപ്പെടുത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. എന്നാൽ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് ഉണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു
കൂത്തുപറമ്പിൽ വെടിവെച്ചു കൊന്നത് യുഡിഎഫാണ്. അവരാണിപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നത്. റവാഡ ചന്ദ്രശേഖർക്ക് വെടിവെപ്പിൽ പങ്കില്ലെന്ന് കോടതിയും കമ്മീഷനും ചൂണ്ടിക്കാട്ടിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.