Kerala
വളപട്ടണം പുഴയിലേക്ക് യുവതിക്കൊപ്പം ചാടിയ യുവാവിനായി തെരച്ചിൽ; മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെത്തി

വളപട്ടണം പുഴയിൽ യുവതിക്കൊപ്പം ചാടിയ യുവാവിനായി തെരച്ചിൽ നടത്തുന്നതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
കാസർകോട് ബേക്കൽ സ്വദേശിയായ യുവതിക്കൊപ്പമാണ് യുവാവ് പുഴയിലേക്ക് ചാടിയത്. പിന്നാലെ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ദേശീയപാതയിൽ വളപട്ടണം പാലത്തിൽ നിന്നാണ് ചാടിയതെന്ന് 35കാരിയായ യുവതി പറഞ്ഞു.
നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തന്നോടൊപ്പം യുവാവും ചാടിയതായി യുവതി പറഞ്ഞെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബേക്കൽ പെരിയാട്ടടുക്കം രാജേഷിനെയാണ്(39) കാണാതായത്.