Kerala
പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെന്ന് കുറിപ്പ്; എറണാകുളത്ത് വിദ്യാർഥിനി ജീവനൊടുക്കി

എറണാകുളം പെരുമ്പാവൂരിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. പെരുമ്പാവൂർ പൊക്കൽ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷാ പേടിയിലാണ് ആത്മഹത്യയെന്നാണ് സൂചന.
പരീക്ഷ നന്നായിട്ട് എഴുതാൻ കഴിഞ്ഞില്ലെന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ചേലമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ എം എസ് ഡബ്ല്യു വിദ്യാർഥിനിയായിരുന്നു.
ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.