Kerala
തമിഴ്‌നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികൾ മർദിച്ചു കൊന്നു

തമിഴ്‌നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികൾ മർദിച്ച് കൊന്നു. ഈറോഡ് ടൗൺ സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആദിത്യയാണ് സഹപാഠികളുടെ മർദനത്തിൽ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുമായി സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്
ആദിത്യയും പ്രതികളും സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും, ഇവർക്കിടയിൽ മുമ്പും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ആദിത്യയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.