Novel

❤ Fighting Love ❤: ഭാഗം 1

[ad_1]

രചന: Rizvana Richu

” മോളെ സച്ചു…. നീ ഇതിനകത്ത് കയറിയിട്ട് എത്ര സമയം ആയി… ഇന്ന് നിന്റെ പെണ്ണ് കാണൽ അല്ല നിന്റെ ഇത്താത്തയുടെ ആണ്..” 
“അതൊക്കെ നമ്മക്ക് അറിയാം എന്ന് കരുതി എനിക്കു ഒരുങ്ങണ്ടെ…” റൂമിന്റെ ഡോർ തുറന്നു ഉമ്മയെ തുറിച്ചു നോക്കികൊണ്ട് അവൾ പറഞ്ഞു….

ഹായ്… ഞാൻ സയാന…  എല്ലാരും സച്ചു എന്ന് വിളിക്കും… ഇപ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്… പഠിക്കാൻ വെല്യ അഗ്രഹോന്നും ഉണ്ടായിട്ടല്ല സമയം പോവാൻ വേണ്ടി  പോവുന്നത് ആണ്…. ഉപ്പ ശറഫുദ്ധീൻ… ഒരു ബേക്കറി കടക്കാരൻ ആണ്.. ഉമ്മ നസീമ ഹൗസ് വൈഫ്..  പിന്നെ ഒരു അവതാരം കൂടി ഉണ്ട് സൈബ…  എന്റെ ഇത്ത ആണ്… പക്ഷെ എന്റെ ഒരു വയസ്സിനു മുതിർന്നതാ അവൾ… എന്ത് ചെയ്യാനാ ഉപ്പയും ഉമ്മയും വെരി ഫാസ്റ്റ്…… വയസ്സിൽ വലിയ വെത്യാസം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവൾക് ബഹുമാനമൊന്നും കൊടുക്കൽ ഇല്ലാ… എപ്പോഴും തല്ലു കൂടൽ ആണ്… പക്ഷെ എന്നാലും എനിക്കു അവൾ എന്ന് വെച്ച ജീവൻ ആണ്… പിന്നേ ആ സാധനത്തിന്റെ പെണ്ണ് കാണൽ ആണ് ഇന്ന്… 
ഒരുപാട് പഠിക്കണം കല്യാണമൊന്നും ഇപോയൊന്നും വേണ്ട എന്ന് പറഞ്ഞവളാണ്.. ഒരു കോടീശ്വരന്റെ ആലോചന വന്നപ്പോൾ ഓളെ മനസ്സൊന്നു മാറി.. അവന്റെ ഫോട്ടോ കൂടി കണ്ടപ്പോൾ അവൾ വീണ്… എന്ത് ചെയ്യാനാ കാലം പോയ പോക്കേ…..

“ഡീ…. നീ ഇത് ആരോടാ കഥ പറഞ്ഞു നിൽക്കുന്നത്… എന്നെ നോക്ക് എങ്ങനെയുണ്ട് കാണാൻ… ” സൈബ അവളുടെ അടുത്ത് വന്നു ചോദിച്ചു…
” എന്റെ അത്ര ഇല്ലെങ്കിലും ഒപ്പിക്കാം… ” ഒരു കണ്ണ് ഇറുക്കി കാണിച്ചു സച്ചു പറഞ്ഞു…
“അയ്യടാ ഒരു സുന്ദരികോത..  കണ്ടാലും മതി.. നിനക്ക് എന്നോട് അസൂയ അല്ലേടി…” ചുണ്ട് ഒരുഭാഗത്ത് ചെരിച്ചു വെച്ച് കൊണ്ട് സൈബ പറഞ്ഞു… 
“പിന്നെ അസൂയ തോന്നാൻ പറ്റിയ ഒരു സാധനം കണ്ടാലും മതി…. അതൊക്ക പോട്ടെ.. എവിടെ ആ ചെക്കന്റെ ഫോട്ടോ.. നീ എനിക്ക് കാണിച്ചു തന്നില്ലല്ലോ… “
“നീ എന്നോട് ചോദിചില്ലലോ… ഇനി ഏതായാലും ഇന്ന് നേരിൽ കാണാലോ.. അപ്പോൾ നീ കണ്ടാൽ മതി..”
” ഓ… വല്യ ജാഡക്കാരി എനിക്ക് കാണണ്ട ആ കോന്തനെ.. ക്യാഷും ഗോൾഡും പോലും ഇങ്ങോട്ട് തരാം പെണ്ണിനെ മതി പറഞ്ഞ ആൾക്കാർ അല്ലെ… വല്ല പെൺകോന്തൻ ആയിരിക്കും… ” അവളെ കൊഞ്ഞനം കുത്തി ഞാൻ അടുക്കളയിലേക്ക് പോയി… ചിരിച്ചു കൊണ്ട് അവൾ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു… 

വരുന്നവർകുള്ള ചായയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്ക് ആയിരുന്നു നമ്മളെ അമ്മായി മാരും.. കസിൻസും.. നമ്മക്ക് പിന്നെ പലഹാരങ്ങൾ ഉണ്ടാകാൻ വലിയ താല്പര്യം ഇല്ലെങ്കിലും തിന്നാൻ നല്ല താല്പര്യം ആയിരുന്നു.. ഞാൻ കിച്ചണിൽ കയറി സ്റ്റാൻന്റിന്റെ  മേലെ ചാടി കയറി ഇരുന്നു…
“എടി പെണ്ണെ നീ എന്താ കുരങ്ങന്റെ ജന്മം ആണോ.. എപ്പോഴും ഈ ചാടികളിക്കുന്നെ.. ” അമ്മായി നമ്മളെ കളിയാക്കി കൊണ്ട് ചോദിച്ചു..
“കുരങ്ങൻ എന്റെ മാമൻ അതായത് ഇങ്ങളെ കെട്ടിയോൻ… ” നമ്മൾ ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു… 
“എടി….  നിനക്ക് കൂടുന്നുണ്ട്….”എന്ന് പറഞ്ഞു അമ്മായി നമ്മളെ തലക്കിട് ഒരു കൊട്ട് തരാൻ പോയെങ്കിലും ഞാൻ അവിടെ നിന്ന് താഴേക്കു ചാടി… ചെടിയെങ്കിലും നമ്മളൊരു കയ്യിൽ അമ്മായി ഉണ്ടാക്കി വെച്ച ഉള്ളി വട എടുക്കാൻ മറന്നില്ല….  
“എടി നിനക്ക് എന്തേലും സഹായിച്ചുടെ..” ഇത് പറഞ്ഞത് നമ്മളെ ഉമ്മച്ചിയാണ്..
“അയ്യടാ… എന്റെ കെട്ടിയോൻ ആവാൻ പോവുന്ന ചെക്കന് അല്ലാലോ… നിങ്ങൾ ആ കണ്ണാടിയുടെ മുന്നിൽ നിന്ന് ഡാൻസ് കളിക്കുന്ന ഇങ്ങളെ മൂത്ത മോളെ വിളിക്ക് സഹായിക്കാൻ…  ” 
“എടി… അവൾ ഇന്ന് ഒരുങ്ങി നിൽക്കേണ്ട ദിവസം അല്ലെ.. അവളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പറ്റുമോ…”
“ഓഹ് എപ്പോഴും അവൾക് ഡിസ്‌കൗണ്ട്…” നമ്മള് ഉമ്മാനെ നോക്കി കൊഞ്ഞനം കുത്തി.. 
“അതിനെന്താ നിനക്കും ഡിസ്‌കൗണ്ട് തരാം.. ചെക്കന് ഒരു അനിയനും കൂടി ഉണ്ട് നമുക്ക് നിനക്ക് വേണ്ടി ആലോചിച്ചാലോ.. ” അവിടേക്ക് കയറി വന്ന നമ്മളെ ഉപ്പയാണ് ഈ ഡയലോഗിന്റെ അവകാശി..
“എന്റെ പൊന്ന് ഉപ്പച്ചി ഇങ്ങള് ചതിക്കല്ലേ.. നമ്മള് എന്ത് ജോലി വേണേലും ചെയ്തോളാം.. കുറച്ച് കാലം കൂടി ഇങ്ങളെ സ്നേഹം ഒറ്റക്ക് അനുഭവിച്ചു നമ്മക്ക് ഇവിടെ ജീവിക്കണം…” നമ്മളത് പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടചിരി ആയിരുന്നു..
“ദേ… അവര് വന്നു….” പുറത്ത് നിന്ന് നമ്മളെ മാമൻ അത് വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഉപ്പച്ചി വേഗം പുറത്തേക്കു പോയി..
പെൺപട മുഴുവൻ ഓരോ ജനലിന്റെ അടുത്ത് സ്ഥാനം പിടിച്ചു….
നമ്മളും നമ്മളെ ഇത്താന്ന് പറയുന്നോളും അവളുടെ റൂമിന്റെ ജനലരികിൽ  പോയി നിന്നു.. 
ഇട കണ്ണിട്ട് ഞാൻ അവളെ നോക്കിയപ്പോൾ പെണ്ണ് കൈ വിരലിന്റെ കൊട്ട് പൊട്ടിച്ചു കളിക്കുകയാണ്.. അത് നമുക്ക് രണ്ട് പേർക്കും ഉള്ളതാണ് ട്ടൊ ടെൻഷൻ എന്തേലും വന്നാൽ വിരലിന്റെ കൊട്ട് പൊട്ടിചോണ്ടിരിക്കും… 
പുള്ളിക്കാരിയുടെ കളി കണ്ടപ്പോൾ നമുക്ക് ചിരി അടക്കാൻ പറ്റിയില്ല.. കയ്യും കാലും ചുണ്ടും നല്ലോണം വിറക്കുന്നുണ്ട്..
“എന്തോന്നടി ഇത്.. നീ എന്തിനാ ഈ കിടന്ന് വിറക്കുന്നത്..” നമ്മള് ചിരിചോണ്ട് ചോദിച്ചു..
“അറിയില്ല..  ഇത്ര സമയം പ്രശ്നം ഒന്നും ഉണ്ടായില്ല..  പക്ഷെ ഇപ്പോൾ… ” 
അപ്പോഴേക്കും 3 കാറുകൾ വീട്ടിൽ വന്നു ഇറങ്ങിയിരുന്നു.. 
അതിന് ഓരോരുത്തർ ആയി പുറത്തേക്ക് ഇറങ്ങി.. ഇറങ്ങിയ ഉടൻ തന്നെ എല്ലാരും വീടും ചുറ്റുപാടും നോക്കുകയാണ്.. വീട് നോക്കി പരസ്പരം എന്തൊക്കെയോ പറയുകയാണ് പെൺപടകൾ..  ഒന്നിന്റെ മുഖത്തും ഒരു ചിരിപോലും വരുന്നില്ല…
“ജാഡ തെണ്ടികൾ.. ” ഞാൻ മനസ്സിൽ പറഞ്ഞു.. 
അപ്പോഴാണ് നമ്മളെ ഉമ്മച്ചി റൂമിൽ വന്നു സൈബയെ അങ്ങോട്ട് വിളിച്ചോണ്ട് പോയത്.. പോവുമ്പോൾ അവൾ തിരിഞ്ഞു നമ്മളെ ഒന്ന് നോക്കി.. ഒക്കെ സിംപിൾ ആണെന്ന രീതിയിൽ നമ്മൾ ഓളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു…  
 
നമ്മളെ നോട്ടം വീണ്ടും പുറത്തേക് പോയി.. മുഖത്ത് ചിരി ഉള്ള ഒരാള് നമ്മളെ കണ്ണിൽ പെട്ടു പ്രായം വെച്ച് നോക്കുമ്പോൾ ചെക്കന്റെ ഉമ്മ ആവാൻ ആണ് സാധ്യത..  പിന്നെ കൂടെ ഉള്ള കുറച്ച് പേരിലും നമ്മൾ ഇത്തിരി സന്തോഷമൊക്കെ കണ്ടു.. 
“അപ്പോൾ ജാഡ ഇല്ലാത്ത ആൾക്കാരും ഉണ്ട്” നമ്മളത് മനസ്സിൽ കരുതി പുറത്തേക്ക് നോക്കിയപ്പോൾ പിന്നെ ആരെയും കാണാൻ ഇല്ലാ.. എല്ലാരും അകത്തേക്കു കയറി എന്ന് നമ്മക്ക് മനസ്സിലായി.. ഉടൻ അവിടന്ന് മുങ്ങി മെല്ലെ ഹാളിൽ പൊങ്ങി… 
എല്ലാർക്കും കുടിക്കാൻ ഉള്ള ജ്യൂസ് കൊടുക്കുന്ന തിരക്കിൽ ആണ് നമ്മളെ ഉമ്മയും അമ്മായിമാരൊക്കെ.. നമ്മള് വെറുതെ എല്ലാം നോക്കി നിൽക്കുകയാണ്.. ഞാൻ എല്ലാരുടെ മുഖതെക്കും ഒന്ന് കണ്ണോടിച്ചു.. ചെക്കൻ ഇതിൽ ഏതാണാവോ… കാണാൻ കൊള്ളാവുന്ന 3 പേര് ആ കുട്ടത്തിൽ ഉണ്ട്.. നമ്മൾ ഓരോരാളെ സ്ലോ മോഷനിൽ നോക്കി.. അതിൽ ഒരുത്തൻ കുടിക്കാൻ കൊടുത്ത ജ്യൂസിലും പലഹാരങ്ങളിലും മാത്രം ശ്രദ്ധിച്ചിരിക്കുന്നു..
“അയ്യേ… കോടീശ്വരൻമാർ ആണ് പോലും തീറ്റ പണ്ടാരം…” നമ്മളെ നോട്ടം അടുത്ത അയാളിലെക്ക് പോയി.. കാണാൻ ഒരു ബിസിനസ്‌മാന്റെ ലുക്ക്‌ ഒക്കെ ഉണ്ട്.. അപ്പോഴാണ് ഞാൻ അങ്ങേരുടെ കയ്യിൽ ശ്രദ്ധിച്ചത്.. അടുത്തുള്ള ഒരു പെണ്ണിന്റെ കയ്യും ചേർത്ത് പിടിച്ചു ഇരിക്കുകയാണ്… അത് അങ്ങേരുടെ കെട്ടിയോൾ ആണെന്നാ തോന്നുന്നത്.. അപ്പോൾ ഇത് ആയിരിക്കില്ല ചെക്കൻ…  നമ്മളെ നോട്ടം ബാക്കിയുള്ള ആ ഒരുതനിലേക്ക് പോയി…. 
” പടച്ചോനെ പണി പാളിയോ..” നമ്മള് ഓനെ നോക്കുമ്പോൾ അതേപോലെ ഓനും നമ്മളെ തന്നെ നോക്കുകയാണ്… ഇനി നമ്മള് ഓരോ ചെക്കന്റെയും മുഖം മാറി മാറി നോക്കുന്നത് കണ്ടിട്ട് ആണോ എന്നെ ഇങ്ങനെ നോക്കുന്നെ.. നാണം കേട്ടോ പടച്ചോനെ… നമ്മളിതൊക്കെ ചിന്തിച്ചു ഒന്നുടെ അവനെ നോക്കിയപ്പോൾ അവൻ എന്താ എന്നാ ചോദ്യ ഭാവത്തിൽ പിരികം പൊക്കി കാണിച്ചു… ചമ്മിയത് മുഖത്തു കാണിക്കാതെ ഒന്നുമില്ല എന്നാ ഭാവത്തിൽ ഞാൻ തലയാട്ടി കാണിച്ചു… 

അപ്പോഴേക്കും സൈബ അവിടെ വന്നു നോക്കു കുത്തിയെ പോലെ വന്നു നിൽക്കുന്നുണ്ട്.. അവളോട് ഓരോ കാര്യങ്ങൾ ചോദിച്ചറിയുന്നുമുണ്ട്.. അവന്റെ ഉമ്മയാണെന്ന് തോന്നുന്ന ആ സ്ത്രീ..
“ഞാൻ ഹബീബിന്റെ ഉമ്മയാണ് സാഹിറ… ഇത് അവന്റെ ജേഷ്ഠൻ ഷഹബാസ് കൂടെ ഇരിക്കുന്നത് അവന്റെ ഭാര്യ സന.. “
കൈ കോർത്തു പിടിച്ചിരുന്ന മഹാൻ ആയിരുന്നു അത്”
” ഇത് എന്റെ ഇളയ മകൻ ഷഹീർ.. “
അതായത് നേരത്തെ ഞാൻ നോക്കിയപ്പോൾ ഫുഡിൽ നോക്കി ഇരുന്നില്ലേ ലവൻ തന്നെ…
ഇത് എന്റെ സഹോദരൻമാരുടെ ഭാര്യമാർ ആണ്.. സമീറ.. സുഹറ…  സുഹറയുടെ മകൻ ആണ് ഇത് ഷബിൽ…  
ആളെ നിങ്ങൾക് മനസ്സിലായോ.. നമ്മളെ നോക്കി എന്തെ എന്ന് ചോദിച്ചില്ലേ ആ പുള്ളിക്കാരൻ… 
“ഇത് രണ്ട് പേരും സമീറയുടെ മക്കൾ ആണ് സഹല.. നഹല… ” കൂടെ ഉള്ള രണ്ട് പെൺകുട്ടികളെ കാണിച്ചുകൊണ്ട് അവർ പറഞ്ഞു തീർത്തു.. 
“അപ്പോൾ ഹബീബ് വന്നില്ലേ..” കല്യാണ ചെക്കൻ വന്നില്ലേ എന്ന് നമ്മള് ചിന്തിച്ചോണ്ട് നിൽക്കുമ്പോൾ ആണ് നമ്മളെ ഉപ്പച്ചി അത് ചോദിച്ചത്.. 
“ക്ഷമിക്കണം… അവൻ ഒരു ബിസിനസ്‌ ടൂറിൽ ആണ് കല്യാണത്തിന്റെ സമയം ആവുമ്പോയെ അവനു വരാൻ പറ്റു..” അവന്റെ ഉമ്മയാണ് പറഞ്ഞത്… 
“അത് സാരമില്ല ഫോട്ടോ കണ്ടിനല്ലോ…” നമ്മളെ മാമൻ ആയിരുന്നു അത് പറഞ്ഞത്.. 
“ഹബീബിന്റെ ഉപ്പാ…” 
“അദ്ദേഹം മരിച്ചിട്ട് 8 വർഷം തികയുന്നു..” 
അവന്റെ ഉമ്മാക് വിഷമം ആയി എന്ന് കണ്ടപ്പോൾ അത് ചോദിച്ച നമ്മളെ മാമൻ ഒരു സൊറിയും പറഞ്ഞു.. 
നമ്മളെ ഫാമിലിയിൽ എല്ലാരേയും അവർക്ക് കൂടി പരിജയപെടുത്തി കൊടുത്തു നമ്മളെ ഉപ്പ.. 
അവർക്കൊക്കെ സൈബയെ ഇഷ്ടമായി അവന്റെ ഉമ്മ വളകളും മാലയും കമ്മലും അടക്കം ഉള്ള ഒരു ജ്വല്ലറി ബോക്സ് അവൾക്ക് സമ്മാനിച്ചു.. ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തണം എന്നും പറഞ്ഞു അവർ സന്തോഷത്തോടെ തിരിച്ചു പോയി.. 

എന്റെ വീട്ടിൽ എല്ലാർക്കും വളരെ സന്തോഷമായി.. ഉപ്പയും മാമനും ഒക്കെ കല്യാണത്തിനെ കുറിച് ഇപ്പോഴേ ചർച്ച തുടങ്ങി…
ഉമ്മയും അമ്മായിമാരും കസിൻസ് സിസ്റ്റേഴ്സ് ഒക്കെ ചെക്കന്റെ വീട്ടുകാരുടെ മഹിമ പറയുന്ന തിരക്കിൽ ആണ്…  സൈബ ആണേൽ അവന്റെ ഉമ്മ കൊടുത്ത വളയും മാലയുമൊക്കെ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് എന്തൊക്കെയോ കാട്ടുന്നു.. 

“നീ എന്താ സച്ചു മാറി നിൽക്കുന്നെ..”
“ഹേയ് ഒന്നുല്ല നിങ്ങളൊക്കെ ഭയങ്കര തിരക്കിൽ അല്ലെ…” നമ്മള് അമ്മായിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. 
“എടി നിന്റെ ഉപ്പ നേരത്തെ പറഞ്ഞ കാര്യം നമുക്ക് ആലോചിച്ചാലോ”
“എന്ത് കാര്യം.” നെറ്റി ചുളിച്ചു കൊണ്ട് ഞാൻ അമ്മായിയെ നോക്കി..
“അവന്റെ അനിയനെ നമുക്ക് ആലോചിച്ചാലോ”

തുടരും……..

[ad_2]

Related Articles

Back to top button