World
ടെക്സാസിലെ മിന്നൽ പ്രളയം: മരണസംഖ്യ 104 ആയി ഉയർന്നു; 11 പേരെ കാണാതായി

അമേരിക്കയിലെ ടെക്സാസിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 104 ആയി ഉയർന്നു. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പെൺകുട്ടികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടെക്സാസിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രളയം കനത്ത നാശം വിതച്ച കെർ കൗണ്ടിയിൽ മാത്രം 68 പേരാണ് മരിച്ചത്. വിവിധ പ്രദേശങ്ങളിൽ കുടുങ്ങി 850ലേറെ പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ടെക്സാസ് എമർജൻസി മാനേജ്മെന്റ് ഡിവിഷൻ അറിയിച്ചു.
നദികൾ കരകവിഞ്ഞൊഴുകുന്നതും അടിഞ്ഞുകൂടിയ മാലിന്യങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. മേഖലയിൽ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ട്രംപ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.