Kerala
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാധിക്ഷേപം; 61കാരൻ പിടിയിൽ

വനിതാ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ ലൈംഗികാധിക്ഷേപം നടത്തി മുങ്ങിയ വയോധികൻ പിടിയിൽ. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടിൽ മാനു എന്ന അഹമ്മദിനെയാണ്(61) ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ പരാതിയിലാണ് നടപടി
ബത്തേരി, മീനങ്ങാടി, അമ്പലവയൽ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറ് കേസുകളുള്ളതായി പോലീസ് പറഞ്ഞു. ജൂൺ 30നാണ് 700ഓളം പേർ അംഗമായ മൊട്ടുസൂചി എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ ജില്ലയിലെ വനിതാ സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയത്
ലൈംഗിക ചുവയുള്ള വോയ്സ് മെസേജ് ആണ് ഇയാൾ അയച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. മൈസൂരുവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.