National
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 13 ആയി

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 13 ആയി. പാലം തകർന്നതോടെ രണ്ട് ലോറിയടക്കം വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞിരുന്നു. 1985ൽ നിർമിച്ച പാലമാണ് തകർന്നത്
പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് മഹിസാർ നദിക്ക് കുറുകെയുള്ള പാലം തകർന്നത്. രണ്ട് തുണുകൾക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവൻ തകർന്ന് നദിയിൽ പതിക്കുകയായിരുന്നു. രണ്ട് ലോറികൾ, ഒരു ബൊലേറോ ജിപ്പ് അടക്കമുള്ള വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്.