ഹരിയാനയിൽ വനിതാ ടെന്നീസ് താരത്തെ പിതാവ് വെടിവെച്ചു കൊന്നു

ഹരിയാന ഗുരുഗ്രാമിൽ വനിത ടെന്നീസ് താരത്തെ പിതാവ് വെടിവെച്ചു കൊന്നു. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ടെന്നിസ് അക്കാദമി നടത്തിയതിനെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുഗ്രാമിലെ വീട്ടിൽ വെച്ചാണ് സംഭവം. പിതാവ് ദീപക് അഞ്ചു തവണയാണ് മകളുടെ നേർക്ക് വെടിയുതിർത്തത്. ഇതിൽ മൂന്നെണ്ണം രാധികയുടെ ശരീരത്തിൽ പതിച്ചു. സ്വന്തം തോക്ക് ഉപയോഗിച്ചാണ് രാധികയുടെ പിതാവ് വെടിയുതിർത്തത്. വെടിവെപ്പുണ്ടായ ഉടനെ ശബ്ദം കേട്ടെത്തിയവർ രാധികയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ രാധികയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കും പൊലീസ് പിടിച്ചെടുത്തു. മകൾ ടെന്നീസ് അക്കാദമി നടത്തുന്നതിലെ അച്ചന് എതിർപ്പുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംസ്ഥാന തലത്തിൽ നിരവധി ടെന്നീസ് മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയ താരമാണ് രാധിക