Kerala
മണ്ണാർക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ

മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷിബുവിനെയാണ്(48) ചുങ്കത്തുള്ള ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പ്രദേശവാസികൾ മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു ഷിബു താമസിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ കുടുംബം ഇടുക്കിയിലാണ്. വ്യാഴാഴ്ച രാത്രി 9 മണി വരെ ഷിബുവിനെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.