ഓപറേഷൻ സിന്ദൂർ: ഇന്ത്യക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല, ഒരു ജനൽ ചില്ല് തകർന്നതിന്റെ ചിത്രമെങ്കിലും കാണിക്കാനാകുമോയെന്ന് അജിത് ഡോവൽ

ഓപറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളും ഇന്ത്യൻ സൈന്യം ആക്രമിച്ചു. പാക്കിസ്ഥാൻ അത് ചെയ്തു, ഇത് ചെയ്തു എന്ന് പറയുന്ന വിദേശ മാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു
ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങളുടെ തെളിവ് കൊണ്ടുവരാൻ ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിലാണ് അജിത് ഡോവലിന്റെ പ്രതികരണം. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഒരു ജനൽ ചില്ല് തകർന്നതിന്റെ ചിത്രമെങ്കിലും കാണിച്ച് തരാനാകുമോയെന്ന് ഡോവൽ ചോദിച്ചു
ഇന്ത്യക്ക് അവർ കനത്ത നാശം വിതച്ചെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തു വിടാനാകുമോ. പാക്കിസ്ഥാന്റെ തീവ്രവാദ താവളങ്ങളിൽ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് വ്യോമത്താവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടക്കാനും ഇന്ത്യൻ സേനക്ക് സാധിച്ചെന്നും ഡോവൽ പറഞ്ഞു.