Kerala
പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: രണ്ട് കുട്ടികൾ മരിച്ചു, അമ്മയുടെ നില ഗുരുതരം

പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീന, ആറ് വയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാർട്ടിൻ, സഹോദരി അലീന(10) എന്നിവർ ചികിത്സയിൽ തുടരുകയാണ്
എൽസിയുടെ നില ഗുരുതരമാണ്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് എൽസി. ഇന്നലെ വൈകിട്ട് മക്കൾക്കൊപ്പം പുറത്തു പോകാൻ കാറിൽ കയറിയപ്പോഴായിരുന്നു അപകടം. സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ എമിലീനക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അലീനക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. എൽസിയുടെ ഭർത്താവ് കാൻസർ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്.