Kerala
മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറുടമ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

എറണാകുളം മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡിൽ വാഴപ്പിള്ളിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂർ റോഡിലേക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റി പടി സ്വദേശി എൽദോസിന്റെ കാറിനാണ് തീപിടിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട എൽദോസ് വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
കാർ പൂർണമായും കത്തിനശിച്ചു. മൂവാറ്റുപുഴയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.