National
തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപം വെടിയുണ്ടകൾ

തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാരെല്ലി അനിൽ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു അനിൽ
മൃതദേഹത്തിന് സമീപം വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിൽ വെടി കൊണ്ട പാടുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. തോളിലും നെഞ്ചിലും പരുക്കേറ്റ പാടുകളുണ്ട്. ഇന്ന് രാവിലെ സിപിഐ സംസ്ഥാന കൗൺസിൽ നേതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു
ഹൈദരാബാദിലാണ് സിപിഐ നേതാവ് ചന്തു റാത്തോഡിനെ കാറിലെത്തിയ സംഘം വെടിവെച്ചു കൊന്നത്. ഒരേ ദിവസം രണ്ട് രാഷ്ട്രീയ നേതാക്കളുടെ ദുരൂഹ മരണം തെലങ്കാനയിൽ വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്