National
തലകറക്കം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിലാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചികിത്സ തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. സ്റ്റാലിന്റെ രോഗലക്ഷണങ്ങൾ ഡോക്ടർമാർ വിലയിരുത്തുകയാണ്
ആവശ്യമായ പരിശോധനകളും നടത്തുന്നുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല