വോട്ടർ പട്ടിക ക്രമക്കേടിനെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരു ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രമക്കേടുകളുടെ തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു
ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെ അണിനിരത്തിയാണ് ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മല്ലികാർജുന ഖാർഗെ, സിദ്ധരാമയ്യ, ഡികെ ശിവകുമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അനധികൃതമായി ആളെ ചേർത്തതിനും വോട്ട് മോഷണം നടത്തിയതിനും തെളിവുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം
നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് ഡികെ ശിവകുമാറും ആരോപിച്ചിരുന്നു. മഹാദേവപുര, ഗാന്ധി നഗർ നിയമസഭാ മണ്ഡലങ്ങളിൽ അനധികൃതമായി വോട്ടർമാരെ ഉൾപ്പെടുത്തിയതിന് തെളിവുണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞിരുന്നു. ഇന്ന് നടക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള സമരത്തിന്റെ തുടക്കമാണെന്ന് ഇന്ത്യ സഖ്യം നേതാക്കൾ അറിയിച്ചു.