Kerala
ജയിൽ ചാടാൻ സഹായിച്ചത് ആരൊക്കെ; ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ സംഭവത്തിൽ പ്രതി ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കോടതി അനുമതിയോടെയാകും ചോദ്യം ചെയ്യൽ. ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞുവെന്നത് നിർണായകമാണ്
ജയിൽ ചാടുന്നതിന് മുമ്പ് ഫോണിൽ സംസാരിച്ച ശെൽവത്തെയും പോലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തെ കുറിച്ച് മുമ്പ് അറിയാമായിരുന്നു. സഹതടവുകാരായ തേനി സുരേഷ്, ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും
കഴിഞ്ഞ മാസം 25നാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പിന്നാലെ മണിക്കൂറുകൾക്ക് ശേഷം സമീപത്തെ പറമ്പിലെ കിണറ്റിൽ നിന്നാണ് ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്.