National
ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർ വീരമൃത്യു വരിച്ചത്. ലാൻസ് നായിക് പ്രിഥിപാൽ സിംഗ്, ശിപായി ഹർമിന്ദർ സിംഗ് എന്നിവരാണ് മരിച്ചത്.
സൈനികരുടെ വീരമൃത്യുവിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അവരുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും സൈന്യം എക്‌സിൽ കുറിച്ചു. കഴിഞ്ഞ ഒമ്പത് ദിവസമായി ഓപറേഷൻ അഖാൽ തുടരുകയാണ്. പത്ത് സൈനികർക്ക് ഏറ്റുമുട്ടലിനിടെ പരുക്കേറ്റിട്ടുണ്ട്
ഓപറേഷൻ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ മൂന്ന് പേർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് വിവരം. ഓഗസ്റ്റ് ഒന്നിനാണ് സുരക്ഷാ സേന ഭീകര വിരുദ്ധ ദൗത്യം ആരംഭിച്ചത്.