Kerala
റബറിന് 300 രൂപയാക്കിയാൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞതാണ് അദ്ദേഹം; തലശ്ശേരി ആർച്ച് ബിഷപിനെ പരിഹസിച്ച് എകെ ബാലൻ

കന്യാസ്ത്രീകൾക്ക് നേരെയുള്ള ബജ്‌റംഗ്ദൾ ആക്രമണത്തിൽ തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ പരിഹസിച്ച് സിപിഎം നേതാവ് എകെ ബാലൻ. തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചതിന് സഭാ നേതൃത്വം മാപ്പ് പറയണം. റബറിന് 300 രൂപ കൂട്ടി തന്നാൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞയാളാണ് അദ്ദേഹമെന്നും എകെ ബാലൻ പറഞ്ഞു
തിരിച്ചറിവ് ഇനിയെങ്കിലും വേണം. രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് വെളിപ്പെടുത്തലിനോടും ബാലൻ പ്രതികരിച്ചു. ഇവിടെ ജനാധിപത്യമെന്നത് പേരിന് മാത്രമാണ്. മുസ്ലീങ്ങൾ കൂടുതൽ താമസിക്കുന്നിടത്ത് ബിജെപിക്ക് ക്വാട്ട കൊടുത്തിരിക്കുകയാണ്
ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഇവിടെ ഗുജറാത്ത് ആവർത്തിക്കുമെന്നാണ് പറയുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾ ഒരു ഭാഗത്തും ആധിപത്യം മറ്റൊരു ഭാഗത്തുമായിട്ടാണുള്ളതെന്ന് എകെ ബാലൻ പറഞ്ഞു