Kerala

മദ്യം വീട്ടുവാതിൽക്കൽ എത്തില്ല; ഓൺലൈൻ വിൽപ്പന ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ

മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കില്ലന്ന് സർക്കാർ ബെവ്‌കോ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തലത്തിൽ ധാരണയായത്. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ.

വീട്ടിലേക്ക് മദ്യം എത്തിക്കുന്ന പദ്ധതിക്ക് ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്‌കോ മുന്നോട്ടുവന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു

ഓൺലൈനിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യ വിൽക്കാനായിരുന്നു നീക്കം. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗ്വി അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് ബെവ്‌കോ എംഡി വ്യക്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!