Kerala
കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യനാണ്(58) മരിച്ചത്.
ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ എത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ സെബാസ്റ്റ്യന്റെ ഭാര്യക്കും ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.