Kerala

കൺസെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്ന് മന്ത്രി

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടിയെടുക്കും. കുട്ടികളെ രണ്ടാംതര പൗരൻമാരായി കാണരുത്.

ബസ് കൺസെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണം. കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്. കുട്ടികൾക്കുള്ള കൺസെഷൻ ഒരുകാരണവശാലും ഒഴിവാക്കാൻ കഴിയില്ല.

അനുകമ്പയുടെ പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ല. പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!