National
സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി; ദീപാവലി സമ്മാനമായി ജി എസ് ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. ദീപാവലി സമ്മാനമായി ജി എസ് ടി പരിഷ്‌കരണം നടപ്പാക്കും. ജി എസ് ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കും.
സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്‌കരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയിലെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്‌കരണം സഹായിക്കും. നിലവിലെ ജി എസ് ടി സംവിധാനത്തിൽ 0 ശതമാനം മുതൽ 28 ശതമാനം വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്.
മിക്ക ഉത്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.