Movies
ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി രജനി ചിത്രം കൂലി; ആദ്യ ദിന കളക്ഷൻ 151 കോടി

ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി രജനികാന്ത് ചിത്രം കൂലി. ആദ്യ ദിന കളക്ഷൻ 151 കോടി രൂപയാണെന്നാണ് വിവരം. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് കളക്ഷൻ വിവരം പുറത്തുവിട്ടത്. തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനാണിത്
വിജയ് നായകനായി എത്തിയ ലിയോയുടെ റെക്കോർഡാണ് കൂലി തകർത്തത്. രണ്ട് സിനിമകളും സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണെന്നത് മറ്റൊരു യാദൃശ്ചികതയായി. ഇന്ത്യയിൽ ആദ്യ ദിവസം ആകെ 65 കോടി രൂപയാണ് കൂലി നേടിയത്
തമിഴ്നാട്ടിൽ നിന്ന് 28-30 കോടി രൂപയും ആന്ധ്ര, തെലങ്കാനയിൽ നിന്ന് 16-18 കോടി രൂപയും കർണാടകയിൽ 14-15 കോടിയും കേരളത്തിൽ നിന്ന് 10 കോടി രൂപയും വിദേശ വിപണിയിൽ നിന്ന് 75 കോടി രൂപയും ആദ്യ ദിനം സ്വന്തമാക്കി.