Kerala
ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയിൽപ്പെട്ടു; പാലക്കാട് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ഹരീഷ് (19) ആണ് മരിച്ചത്. ഹരീഷ് സഞ്ചരിച്ച ബൈക്ക് പാലക്കാട് കഞ്ചിക്കോട് വെച്ച് ലോറിക്കടിയിൽപ്പെടുകയായിരുന്നു.
കഞ്ചിക്കോട് ചടയൻകലായിൽ വെച്ച് ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിക്കടിയിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം പാലക്കാടെത്തിയതായിരുന്നു ഹരീഷ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.