National
ബിന്ദു പത്മനാഭൻ തിരോധാനക്കേസ്: സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും

ചേർത്തല ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ സെബാസ്റ്റിയനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. കോട്ടയം ജെയ്‌നമ്മ തിരോധാന കേസിൽ കസ്റ്റഡി പൂർത്തിയായതോടെയാണ് നീക്കം. സെബാസ്റ്റിയനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും
ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണം നിർണായക ഘടത്തിലെത്തി നിൽക്കെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ നീക്കം. ഈ മാസമാദ്യം സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഒപ്പം തന്നെ പല സാക്ഷി മൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്‌ളിൻ മറ്റൊരു സ്ത്രീയോടാണ് ഇക്കാര്യം പറഞ്ഞത്. ഈ സ്ത്രീയാണ് വെളിപ്പെടുത്തൽ നടത്തിയത്.