National
സാങ്കേതിക തകരാർ: മുംബൈ-ലണ്ടൻ വിമാനം മണിക്കൂറുകൾ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നു. രാവിലെ അഞ്ച് മണിക്ക് പോകേണ്ട വിമാനം ഉച്ചയ്ക്ക് 2.45 ആയിട്ടും പുറപ്പെട്ടിരുന്നില്ല വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് എയർ ഇന്ത്യ വിശദീകരിച്ചു
പുതിയ വിമാനത്തിൽ യാത്രക്കാരെ അയക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം സൂറിച്ച് ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയിരുന്നു
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളെയും സാങ്കേതിക തകരാർ ബാധിച്ചിരുന്നു.