Sports
‘ബിസിസിഐ ചതിച്ചാശാനേ’; വനിതാ ഏകദിന ലോകകപ്പിന് കാര്യവട്ടം വേദിയാകില്ല

വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകില്ല. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ തിരുവനന്തപുരത്ത് നടത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ മത്സരങ്ങൾ മറ്റ് സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.
ലോകകപ്പ് വേദികൾ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു. ഉദ്ഘാടന മത്സരമടക്കം കാര്യവട്ടത്ത് നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടന മത്സരം നടക്കുന്നത് ഗുവാഹത്തിയിലാണ്.
വിശാഖപട്ടണം, നവിമുംബൈ, ഇൻഡോർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുന്നത്. ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ മാറ്റിയത്