രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ ആയി നിലനിർത്തണമോയെന്ന് ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പരാതിയും കേസുമില്ലാത്ത സമയത്ത് രാജി വെക്കേണ്ട കാര്യമില്ലെന്നാണ് രാഹുൽ അനുകൂല വിഭാഗം പറയുന്നത്
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎമ്മും ബിജെപിയും. അടൂരിലെ രാഹുലിന്റെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാർച്ച് നടക്കും. ബിജെപി അടൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിക്കും. ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ സദസും സംഘടിപ്പിക്കും
കണ്ണൂർ മലപ്പട്ടത്ത് രാഹുൽ മാങ്കൂട്ടത്തിൽ പ്രസംഗിച്ച മലപ്പട്ടം സെന്റർ സോപ്പ് വെള്ളം തളിച്ച് വൃത്തിയാക്കിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പ്രതിഷേധിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വലിയ മത്സരമാണ് നടക്കുന്നത്.