Kerala
തൃശ്ശൂർ പൂരം കലക്കൽ: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി

തൃശ്ശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിനാൽ സസ്പെൻഷൻ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. നടപടി താക്കീതിൽ ഒതുക്കാനാണ് ആലോചന.
അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക
അപ്പീലിൽ സർക്കാരിനോടും വിജിലൻസിനോടും കോടതി റിപ്പോർട്ട് തേടും. തനിക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വിശദമായി പരിഗണിക്കാതെയാണ് കോടതി നടപടിയെന്നാണ് അജിത് കുമാർ വാദിക്കുന്നത്.