Kerala

ഗർഭം ധരിച്ച സ്ത്രീയെ കൊല്ലുമെന്ന് പറയുന്നത് ക്രിമിനൽ രീതി; രാഹുലിനെതിരെ നിയമനടപടിയുണ്ടാകും: മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് പൊതു അഭിപ്രായം. ഇത് ഞാൻ അഭിപ്രായം പറയേണ്ട കാര്യമല്ല. സമൂഹം പറയേണ്ട കാര്യമാണ്. ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നു. അത് ക്രിമിനൽ രീതിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു

എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമികതയുമുണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോൺഗ്രസിനകത്തുണ്ട്. തെറ്റായ നിലയിൽ പ്രമോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുന്നു

രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതിയുണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടിയുണ്ടാകും. പരാതി വന്നാൽ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പോലീസ് ചെയ്യും. പരാതി നൽകുന്നവർക്ക് എല്ലാ സംരക്ഷണവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!