National

ഹിമാചൽ അപ്രത്യക്ഷമാകും; മുന്നറിയിപ്പുമായി വിദഗ്ധർ

ഹിമാചൽ പ്രദേശിന്‍റെ നിലനിൽപ്പിൽ ആശങ്ക രേഖപ്പെടുത്തി വിദഗ്ധർ. അടുത്ത കാലങ്ങളായി പ്രതിഫലിക്കുന്ന ഭീകരമായ പ്രകൃതി ദുരന്തങ്ങൾ ഏറെ ആശങ്കാ ജനമാണെന്നാണ് വിലയിരുത്തൽ. നിരവധി റോഡുകൾ ഇല്ലാതായി, ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു, നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു തുടങ്ങി വലിയ ദുരന്തങ്ങളാണ് സംസ്ഥാനത്തുടനീളം അടുത്തകാലങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവയെല്ലാം ഹിമാചലിന്‍റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നു.

ഇതിനു പിന്നിലെ പ്രധാന കാരണങ്ങൾ തേടുമ്പോൾ ടൂറിസമാണെന്ന വിവരമാണ് ഒരു കൂട്ടം വിദഗ്ധർ നൽകുന്നത്. ഹിമാചൽ പ്രദേശിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിന് പിന്നിൽ ടൂറിസത്തിന്‍റെ പങ്ക് വളരെ കൂടുതലാണ്. ഹിമാചലിലെ ഭൂപ്രകൃതിയെ പരിഗണിക്കാതെ ടൂറിസം മേഖലയുടെ പുരോഗതിക്കായി പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നത് ഹിമാചലിന്‍റെ നിലനിൽപ്പിനെ തന്നെയാണ് അപകടത്തിലാക്കുന്നത്. കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലിനും പല ജില്ലകളിലും സാധാരണ ജീവിതം തടസപ്പെടുന്നതിനും കാരണമാവുന്നു.

സ്വാഭാവികമായും ഉണ്ടാവുന്ന ഹിമാലയൻ വ്യതിയാനവും ഹിമാലയത്തിലെ സൂക്ഷ്മതലത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ഭൂപ്രകൃതിയും കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. ഹിമാചലിന്‍റെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ വിനോദസഞ്ചാരികളെ നിയന്ത്രിക്കേണ്ടതുണ്ട്. അതിന് തയാറായില്ലെങ്കിൽ ഹിമാചൽ തന്നെ ചിലപ്പോൾ അപ്രത്യക്ഷമായേക്കുമെന്നും വിദഗ്ധർ പറയുന്നു.

അടുത്തിടെ ഹിമാചൽ പ്രദേശിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്ത് ആശങ്കാജനകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!