ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളി; ഇരു രാജ്യങ്ങളും ഒന്നിച്ചാൽ സാങ്കേതികവിപ്ലവം സാധ്യമാകും: മോദി

ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. ജി എസ് ടിയിലടക്കം വലിയ പരിഷ്‌കരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ഇന്ന് സ്ഥിരതയും ദീർഘവീക്ഷണവുമുണ്ട്. ഇന്ത്യയും ജപ്പാനും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർഥ്യമാക്കാനാകുമെന്നും മോദി പറഞ്ഞു
ഇന്ത്യ-ജപ്പാൻ ഇക്കോണമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ യുവാക്കൾക്ക് ജാപ്പനീസ് പഠിക്കാനുള്ള അവസരം കൂട്ടണമെന്നും മോദി പറഞ്ഞു. അതേസമയം അമേരിക്കൻ തീരുവയെ കുറിച്ച് പ്രതികരിക്കാൻ മോദി തയ്യാറായില്ല
അമേരിക്കയുമായുള്ള താരിഫ് യുദ്ധം മുറുകുന്നതിനിടെയാണ് മോദിയുടെ ജപ്പാൻ സന്ദർശനം. ചൈനക്കും ഇന്ത്യക്കും ഇടയിൽ ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്ന് മോദി അറിയിക്കും. ജപ്പാൻ സന്ദർശനത്തിന് ശേഷം മോദി ചൈനയിലേക്ക് തിരിക്കും