അമ്മാളു: ഭാഗം 62
[ad_1]
രചന: കാശിനാഥൻ
അമ്മാളു വന്നുകണ്ണാടിയിടെ മുന്നിൽ നിന്ന് കൊണ്ട് മുടി അഴിച്ചു.
“നി സെറ്റ് ആണോ ഉടുക്കുന്നെ.. അതോ “
“സെറ്റ് ഒന്നും കൊണ്ട് വന്നില്ല.. ഏട്ടന് ഇന്നാള് പറഞ്ഞില്ലേ, അത് ഉടുക്കേണ്ടന്നു…. ഞാനൊരു പട്ടു പാവാട ഇടാൻ വേണ്ടിയാ…”
അവൾ അലമാര തുറന്നു കൊണ്ട് അവനെ നോക്കി മുഖം തിരിച്ചു പറഞ്ഞു.
ഒന്ന് മൂളിയ ശേഷം വിഷ്ണു തോർത്ത് എടുത്തു തോളിൽ ഇട്ടു കൊണ്ട് കുളിക്കാനായി പോയി.
കരി പച്ച നിറം ഉള്ള ബ്ലൗസും മാമ്പഴ മഞ്ഞ നിറം ഉള്ള പാവാടയും അണിഞ്ഞു, കൈ നിറയെ കുപ്പിവളകൾ ഇട്ട് കൊണ്ട്, നെറ്റിയിൽ വട്ട പൊട്ടും തൊട്ട്, വാലിട്ട് കണ്ണെഴുതി, നീണ്ട മുടി കുളി പിന്നൽ പിന്നിയിട്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അമ്മാളുവിനെ കണ്ടു കൊണ്ട് ആണ് വിഷ്ണു ഇറങ്ങി വന്നത്.
അവൻ നോക്കുന്നത് കണ്ടപ്പോൾ പെണ്ണിന് ഒടുക്കത്തെ നാണം.
തള്ള വിരൽ കൊണ്ട് കളം വരച്ചു നിലത്തേയ്ക്ക് നോക്കി നിൽക്കുന്നവളുടെ അരികിൽ അവൻ വന്നു നിന്നു.
പിടപ്പോടെ അവൾ മുഖം ഉയർത്തി.
ആമാട പെട്ടിയുടെ അരികിലായി ഇരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവൻ തന്റെ തുടുവിരൽ തുമ്പ് കൊണ്ട് എടുത്തു.
എന്നിട്ട് അമ്മാളുവിനെ തന്റെ നെഞ്ചോട് ചേർത്തു നിറുത്തി അവളുടെ നെറുകയിൽ ഇട്ടു കൊടുത്തു.
“കണ്ണു നിറയ്ക്കരുത്…. അങ്ങനെ ചെയ്താൽ പിന്നെ ഞാൻ വരില്ലെന്ന് ഓർത്തോ “
കരയാൻ തുടങ്ങിയവളെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് അവൻ കുർത്തയും മുണ്ടും എടുത്തു അണിഞ്ഞു.
അപ്പോളേക്കുമവൾ ഫോൺ എടുത്തു കുറേ സെൽഫി ക്ലിക്ക് ചെയ്തു.
ഏട്ടൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ… അടിപൊളി..
അമ്മാളു അവനെ നോക്കി തള്ള
വിരൽ ഉയർത്തി കാണിച്ചു..
“നീയല്ലേ പൊളിച്ചത്….. എനിക്ക് ആണെങ്കിൽ നിന്നെ കെട്ടിപിടിച്ചു ഈ അധരം അങ്ങ് നുകർന്നെടുക്കാൻ തോന്നുവാ..
അവളുടെ കീഴ് ചുണ്ടിൽ തഴുകി കൊണ്ട് വിഷ്ണു പറഞ്ഞു.
“ചെ.. അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോൾ ആണോ ഇങ്ങനെയൊക്കെ പറയുന്നേ
… നാണക്കേട്… അതും ഒരു കോളേജ് അദ്ധ്യാപകൻ…”
അമ്മാളു താടിക്ക് കയ്യും കൊടുത്തു നിന്ന് കൊണ്ട് വിഷ്ണുവിനെ നോക്കി.
വലം കൈയാൽ തന്റെ മുടി മാടി ഒതുക്കി കൊണ്ട് അവൻ അമ്മാളുവിന്റെ അടുത്തേക്ക് വന്നു.
“അധ്യാപകൻ ഒക്കെ അങ്ങ് കോളേജിൽ… ഇവിടെ ഇപ്പൊ എന്റെ പെണ്ണിന്റെ അടുത്ത് ഞാൻ അവളുടെ ഭർത്താവ് മാത്രം ആണ്…. വികാര വിചാരങ്ങൾ ഒക്കെ ആവോളം ഉള്ള നിന്റെ ഭർത്താവ്…”
അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി വിഷ്ണു പറഞ്ഞപ്പോൾ അമ്മാളു വീണ്ടും ഞെട്ടി.
ഇങ്ങനെ ഒരു ഭാവം.. അതും വിഷ്ണുവേട്ടനിൽ നിന്നും… ഒട്ടും പ്രതീക്ഷിച്ചില്ല…. സ്വപ്നത്തിൽ പോലും.
“അതേയ്… ചിന്തിക്കാൻ ഒക്കെ ഉള്ള അവസരം തരാം.. ആദ്യം നിർമ്മാല്യം ഒക്കെ ഒന്ന് തൊഴുതു കഴിയട്ടെ “
പറഞ്ഞു കൊണ്ട് അവൻ ചെന്നു വാതിൽ തുറന്നു.
വരുന്നുണ്ടോ… അതോ?
വിഷ്ണു ശബ്ദം ഉയർത്തിയതും അമ്മാളു അവന്റെ പിന്നാലെ ഓടി ചെന്നു.
അവര് രണ്ടാളും അച്ഛനും മാത്രം ആയിരുന്നു അമ്പലത്തിലേയ്ക്ക് പോയതു. കുട്ടികൾ ഒക്കെ ഉള്ളത് കൊണ്ട് അമ്മയോട് പോരേണ്ടന്ന് അമ്മാളു തലേ രാത്രിയിൽ പറഞ്ഞിരുന്നു.
കൈതവക്കിൽ കൂടെ മെല്ലെ സൂക്ഷിച്ചു വണ്ടി ഓടിച്ചു അവർ മൂവരും എത്തി ചേർന്നപ്പോൾ കുറേ ആളുകൾ നിൽപ്പുണ്ട്..
ഇത്രയും ആൾക്കാരൊക്കെ വരുമോ അമ്മാളുവേ, നല്ല തിരക്ക് ഉണ്ടല്ലോ..
വണ്ടിയിൽ നിന്ന് ഇറങ്ങി കൊണ്ട് വിഷ്ണു ചോദിച്ചു.
ഹ്മ്മ്… ഭയങ്കര ശക്തി ഉള്ള മൂർത്തിയാണ്,, വിളിച്ചാൽ വിളിപ്പുറത്താ..
ചെരുപ്പ് ഊരി വണ്ടിയിൽ തന്നെ ഇട്ടിട്ട് അവളും ഇറങ്ങി വന്നു വിഷ്ണുന്റെ അടുത്തേക്ക് നിന്നു.
അച്ഛൻ ആ നേരത്തു ക്യു വിൽ കയറി സ്‌ഥാനം പിടിച്ചിരുന്നു.
അമ്മാളുവും വിഷ്ണുവും കൂടി ആദ്യം കൊടിമരചോട്ടിൽ നിന്നു. കൊടികീഴിൽ തൊഴുത നേർച്ച ഇട്ട ശേഷം, ആണ് ഇരുവരും അച്ഛന്റെ അരികിൽ ചെന്നു നിന്നത്.
അതേയ് വിഷ്ണുവേട്ടാ… ആദ്യം ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ നടക്കും എന്നാണ് പറയുന്നേ… എന്തെങ്കിലും കാര്യമായിട്ട് പ്രാർത്ഥിച്ചു ആഗ്രഹിക്കൂ ട്ടോ..
അവൾ ശബ്ദം താഴ്ത്തി പറഞ്ഞതും വിഷ്ണു തല കുലുക്കി.
പതിനഞ്ച് മിനിറ്റ് എടുത്തൊള്ളൂ..
അപ്പോളേക്കും നട തുറന്നു.
രണ്ടാളും ശ്രീക്കോവിലിന്റെ ഇടതും വലതും നിന്നു ഭഗവാനെ കണ്ടു തൊഴുതു.
അമ്മാളുവിനു മിഴികൾ നിറഞ്ഞു തൂവി.
കാരണം തലേദിവസം വൈകുന്നേരം ദീപാരാധന തൊഴാൻ വന്നപ്പോൾ, അവൾ അത്രമേൽ ആഗ്രഹിച്ചതായിരുന്നു, ഇങ്ങനെ ഒരു നിമിഷം, തന്റെ വിഷ്ണുവേട്ടനുമായി വന്നു നിന്ന്, ഒന്ന് തൊഴുതു പ്രാർത്ഥിക്കണമെന്ന്.. പക്ഷേ അതിത്ര വേഗന്ന് സാധിച്ചു തരുമെന്ന്, ഒരിക്കൽ പോലും കരുതിയിരുന്നില്ല..
ഒരുപാട് തവണ അവൾ നന്ദി പറഞ്ഞു..
ഇനി എത്ര ജന്മം ഈ മണ്ണിൽ പിറന്നാലും,
എന്റെ അമ്മാളുട്ടനോടൊപ്പം ആയിരിക്കണം ജീവിതം…
ഇവൾക്ക് പകരമാവാൻ മാറ്റർക്കും കഴിയില്ല…
എന്നും എന്റെ പാതിയായി അമ്മാളുവിനെ തരണേ
അതായിരുന്നു വിഷ്ണു ആദ്യമായി പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും.
നിറഞ്ഞ മനസോടെ തൊഴുതു ഇറങ്ങിയപ്പോൾ അമ്മാളുവിന്റെ വലം കൈ വിഷ്ണുവിന്റെ കൈക്ക് ഉള്ളിൽ ഭദ്രമായിരുന്നു.
ചുറ്റമ്പല പ്രദക്ഷിണം കൂടെ കഴിഞ്ഞാണ് അവർ പാർക്കിങ്ങിൽ വന്നത്.
അപ്പോൾ അച്ഛൻ ആൽമരചോട്ടിൽ ഇരിക്കുന്നത് അമ്മാളു കണ്ടു.
വിഷ്ണുവേട്ടാ.. അവിടെ കുളം ഒണ്ട് കേട്ടോ… നേരം വെളുത്തു വരുന്നേ ഒള്ളു.. ഇല്ലെങ്കിൽ പോകാമായിരുന്നു..
ഹ്മ്മ്.. അതൊക്കെ പിന്നെ ആവാം അമ്മാളു… പടവുകളിൽ വഴുക്കൽ ഉണ്ടെങ്കിൽ ഇരുട്ടായത് കൊണ്ട് കാണാൻ പോലും പറ്റുല്ല.. നീ ഇപ്പൊ വന്നു വണ്ടിയിൽ കേറ്.
“അതേയ്.. എന്തായിരുന്നു ആദ്യം പ്രാർത്ഥിച്ചത്.. എന്നോട് ഒന്നു പറയാമോ.. “
അവളുടെ ചോദ്യം കേട്ട് ഒരു പുഞ്ചിരിയോട് കൂടി വിഷ്ണു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.
വീട് എത്തും വരേയ്കും അമ്മാളു അച്ഛനോട് കലുപിലാന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊക്കെ അച്ഛൻ അവളെ ശകാരിക്കുന്നുമുണ്ട്..
“ഇങ്ങനെയാണോ നീ അവിടെയും, ഏതു നേരം ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്നാൽ ആൾക്കാർക്ക് ദേഷ്യം ആകും കേട്ടോ… “
അവിടെ ഞാൻ പക്കാ ഡീസന്റ് ആണ് അച്ഛാ,വായിൽ നാക്കുണ്ടോ എന്ന്,ആരെങ്കിലുമൊക്കെ വന്ന് തപ്പി നോക്കണം,അത്രയ്ക്ക് നല്ല കുട്ടിയാണ്,അല്ലെങ്കിൽ അച്ഛൻ മരുമകനോട് ഒന്ന് ചോദിച്ചു നോക്കിക്കേ,,
അമ്മാളു പറഞ്ഞതും വിഷ്ണു മുഖം തിരിച്ചൊന്നു അവളെ നോക്കി.
അവനെ ഇളിച്ചു കാണിച്ചു കൊണ്ട് അവൾ, മിണ്ടരുതെന്ന് ചൂണ്ടുവിരൽ ചുണ്ടിന്മേൽ മുട്ടിച്ച് ആംഗ്യം കാണിച്ചു.
വീട്ടിലെത്തിയപ്പോൾ കുട്ടികൾ ആരും ഉണർന്നിരുന്നില്ല.
അമ്മ പതിവുപോലെ അടുക്കളയിൽ ഉണ്ട്.
വേഷം മാറിയിട്ട് വരാം എന്നും പറഞ്ഞ് അമ്മാളു നേരെ റൂമിലേക്ക് ചെന്നു,,
വിഷ്ണു അപ്പോൾ,തന്റെ കുർത്ത അഴിച്ചുമാറ്റി ഇടുകയാണ്.
അമ്മളു വന്നു വാതിൽ അടച്ച് കുറ്റിയിട്ടതും വിഷ്ണുവിന്റെ കൈകൾ അവളുടെ വയറിന്മേൽ മുറുകി…..കാത്തിരിക്കൂ…
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]