National

ജമ്മു കാശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു; കാശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി

ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായിട്ടാകും ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ

ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ സാധിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.

കടന്നെത്താൻ പ്രയാസമുള്ള സ്ഥലങ്ങളിൽ പോലും ചെന്ന് വോട്ടിംഗ് സാധ്യമാക്കി ജമ്മു കാശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രണ്ടിടങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചതായും രാജീവ് കുമാർ പറഞ്ഞു

Related Articles

Back to top button