Kerala

എൻഎസ്എസ് ക്യാമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവജന വിഭാഗം നേതാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ എൻഎസ്എസ് ക്യാമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. നാം തമിഴർ കക്ഷിയുടെ യുവജന വിഭാഗം മുൻ നേതാവ് ശിവരാമനെ കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. എൻഎസ്എസ് കുട്ടികൾക്ക് പരിശീലനം നൽകാൻ സ്‌കൂൾ അധികൃതരുടെ അനുമതിയോടെയാണ് ഇയാൾ ക്യാമ്പിലെത്തിയത്

സ്‌കൂൾ പ്രിൻസിപ്പലിനെയും അഞ്ച് പേരെയും ബഗൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8നാണ് പീഡനം നടന്നത്. കുട്ടി സ്‌കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിച്ചെങ്കിലും ആരോടും പറയരുതെന്ന് നിർദേശിക്കുകയായിരുന്നു

ആരോഗ്യനില വഷളയാതിനെ തുടർന്ന് ഓഗസ്റ്റ് 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Back to top button