Kerala

സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം; അതിക്രമം കാണിച്ചത് ഉന്നതർ: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ പുറത്ത്. സർക്കാർ ഇന്നുച്ചയ്ക്ക് 2.30നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമർ സിനിമക്കില്ല
കാണുന്നതൊന്നും വിശ്വസിക്കാനാകില്ല
സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിൽ
വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു
വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിംഗ് ആർട്ടിസ്റ്റ് എന്ന് വിളിക്കുന്നു
ഷൂട്ടിംഗ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും വിലക്കണം
വിട്ടുവീഴ്ച ചെയ്യാൻ സമ്മർദം
സിനിമാ മേഖലയിൽ വ്യാപക ചൂഷണം
പോലീസിനെ സമീപിക്കാത്തത് ജീവഭയം കാരണം
അതിക്രമം കാണിച്ചത് സിനിമയിലെ ഉന്നതർ
സംവിധായകർക്കെതിരെയും മൊഴികൾ
ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദം
വിസമ്മതിച്ചാൽ ഭീഷണി
മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം
ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരും
വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്ര കുത്തും
ആലിംഗന രംഗ 17 വട്ടം വരെ എടുപ്പിച്ചു
പ്രൊഡക്ഷൻ കൺട്രോളർ വരെ ചൂഷകരാകുന്നു
രാത്രി കാലങ്ങളിൽ വന്ന് മുറികളിൽ മുട്ടിവിളിക്കും
പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി
വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും.

 

Related Articles

Back to top button