അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 48
രചന: രഞ്ജു ഉല്ലാസ്
മോളെ…നീ ഇവിടെ നിന്ന് കരയുവാണോ… ”
കത്രിനാമ്മ ചോദിച്ചതും ആമി പെട്ടന്ന് മുഖം ഉയർത്തി.
എന്നിട്ട് വലം കൈ കൊണ്ട് കണ്ണീർ തുടച്ചു മാറ്റി.
ആമി….. എന്തിനാ കരയുന്നെ, എന്ത് പറ്റി മോളെ…
അവര് ചോദിച്ചതും ആമി കുനിഞ്ഞു അവരുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു..
“എന്നോട് ക്ഷമിയ്ക്ക് അമ്മച്ചി, അർഹിക്കാത്തത് മോഹിച്ചു കയറി വന്നവൾ ആണ് ഞാന്,, ഈ കുടുംബത്തിൽ എല്ലാ കുഴപ്പവും ഉണ്ടാക്കിയത് ഞാൻ ഒറ്റ ഒരാൾ ആണെന്ന് എനിക്ക് അറിയാം,,മിന്നുവിന്റെ കൂടെ ഏത് ശപിക്കപ്പെട്ട നേരത്താണോ വരാൻ തോന്നിയത്,, എല്ലാത്തിനും കാരണം ഞാൻ ഒറ്റ ഒരുത്തിയാ….”
അവരുടെ കാലിൽ പിടിച്ചു കൊണ്ട് ആമി പിന്നെയും ഓരോന്ന് പറഞ്ഞു വിതുമ്പി.
വാതിൽക്കൽ വന്നു നിന്ന് കൊണ്ട് ഡെന്നിസ് അത് കാണുന്നുണ്ട്,
ആമിയുടെ സങ്കടം കണ്ടപ്പോൾ അവനു നെഞ്ച് പൊടിഞ്ഞു.
ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ തോന്നി എങ്കിലും, അമ്മച്ചിയും അവളും കൂടി തീർക്കട്ടെ എന്ന് കരുതി, അവൻ പിന്നോട്ട് മാറി പോന്നു.
“നീ എന്നതാടി കൊച്ചേ ഈ പറയുന്നത്,,,അർഹിക്കാത്തത് മോഹിച്ചു കയറി വന്നവൾ ആണെന്നോ നീയ്, എന്നാരു പറഞ്ഞുന്നെ,ഏറ്റവും അർഹത ഉള്ളവൻ തന്നെയാ നിന്റെ കഴുത്തിൽ ഇത് ഇട്ട് തന്നേക്കുന്നത്,അതിനു യാതൊരു സംശയവും ഇല്ലാ ”
പറഞ്ഞു കൊണ്ട് ആമിയുടെ വലതു കൈ എടുത്തു അവർ തന്റെ മടിയിലേക്ക് വെച്ചു.
“പെണ്ണ് കെട്ടുന്നില്ല എന്ന് പറഞ്ഞു നടന്ന, എന്റെ ഡെന്നിച്ചൻ മുട്ട് മടക്കിയത് നിന്റെ മുന്നിൽ ആണ്,, നിനക്ക് വേണ്ടിയാണ് അവൻ എല്ലാവരുടെയും മുന്നിൽ വഴക്ക് ഉണ്ടാക്കിയത്,അത്രമാത്രം സ്നേഹം നിന്നോട് ഉണ്ടായിട്ട് ആണ്,നിന്നെ മിന്നു കെട്ടി ഒപ്പം കൂട്ടിയത് അവന്റെ ജീവിതത്തിൽ അങ്ങോളം കൂടെ ഉണ്ടാകാൻ വേണ്ടിയാണ്, അപ്പോളാണോ കൊച്ചേ, നീ എല്ലാം ഇട്ടെറിഞ്ഞു പോകാൻ നിൽക്കുന്നത് ”
“അമ്മച്ചി ഞാന് ”
“വേണ്ട വേണ്ട, ഇപ്പൊ കൂടുതൽ ഒന്നും പറയണ്ടന്നെ, ചുമ്മാ ഇങ്ങനെ കിടന്നു കരയുകയും ചെയ്യല്ലേ കൊച്ചേ, പണ്ട് കാർന്നോൻമാര് പറയും,കെട്ടിവന്ന പെണ്ണിന്റെ കണ്ണീര് വീണാലുണ്ടല്ലോ, തറവാട് മുടിയും എന്ന്.. അതുകൊണ്ട് കരഞ്ഞത് കരഞ്ഞു, ഇനി ഇങ്ങനെ പാടില്ല കേട്ടോ ”
അവർ പറഞ്ഞതും ആമി തലയാട്ടി
“ഞാൻ കുറച്ചു സമയം ഒന്ന് കിടക്കട്ടെ കൊച്ചേ, വല്ലാത്ത ക്ഷീണം ”
അമ്മച്ചി എഴുന്നേറ്റപ്പോൾ ആമിയും ഒപ്പം എഴുന്നേറ്റു, എന്നിട്ട് അവരുടെ കൂടെ ചെന്നു,
“ബെഡ് ഒക്കെ വിരിച്ചു ഇട്ടത് ആണ് അമ്മച്ചി, കുറച്ചു മുൻപ് ആണ് ഷീറ്റ് മാറ്റി വിരിച്ചത്, സാരി മാറിയിട്ട് കുറച്ചു സമയം,ഇനി കിടന്നോളു ”
ആമി പറഞ്ഞതും അവർ തന്റെ ബാഗിൽ നിന്നും ഒരു നൈറ്റി പുറത്തേക്ക് വലിച്ചു എടുത്തു.
“അമ്മച്ചി മേല് കഴികുന്നുണ്ടോ ഇപ്പൊ, അതോ ”
“ഓഹ് ഇല്ലടി കൊച്ചേ, ഇനി കിടക്കാൻ നേരം കഴികാം”
“എന്നാപ്പിന്നെ കിടന്നോളു ട്ടോ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി ”
വാതില് ചാരി ഇട്ടിട്ട് ആമി ഇറങ്ങി വന്നപ്പോൾ ഡെന്നിസ് ആരെയോ ഫോൺ വിളിക്കുന്ന ശബ്ദം കേട്ടു.
നേരെ അവന്റെ അരികിലേക്ക് ചെന്നു.
ആമിയെ കണ്ടതും ഡെന്നിസ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
“ഹ്മ്മ്…. എന്താണ് ആമിക്കൊച്ചേ, നിന്റെ പേടിയൊക്കെ പോയോ ഇത്ര പെട്ടന്ന് ”
കൈകൾ രണ്ടും നെഞ്ചിൽ പിണച്ചു കൊണ്ട് അവൻ നോക്കിയതും ആമി ഒരു പുഞ്ചിരിയോടെ അവന്റെ അടുത്തേയ്ക്കു വന്നു.
“മല പോലെ വന്നത് എലി പോലെ ആയോടി ആമി”
അവൻ ചോദിച്ചപ്പോൾ ആമി ഒന്ന് പുഞ്ചിരിച്ചു.
“അമ്മച്ചി ഒരു പാവമാണ് അല്ലേ ഇച്ചായ ”
“ഹ്മ്മ്.. അത്രയ്ക്ക് പാവം ഒന്നും അല്ലടി, ഒന്നു നോക്കീം കണ്ടും നിന്നോണം കേട്ടോ, എപ്പോളാ സട കുടഞ്ഞു എഴുന്നേറ്റു വരുന്നേ എന്ന് അറിയാൻ വയ്യാ ”
“ഒന്ന് പോയെ ഇച്ചായ, ചുമ്മാ ഓരോന്ന് പറയല്ലേ, അമ്മച്ചി എങ്ങാനും കേട്ടാൽ ഉണ്ടല്ലോ ”
അവൾ ഡെന്നിസിന്റെ വയറ്റിൽ ഒരു കുത്തു വെച്ചു കൊടുത്തു
“അമ്മച്ചി എന്ത്യേടി ”
“കിടക്കുവാ, ക്ഷീണം ആണെന്ന് ”
. “ഹ്മ്മ്… ഞങ്ങൾക്ക് ഓർമ വെച്ച കാലം മുതലേ അറിയാം, ഉച്ച ഊണ് ഒക്കെ കഴിഞ്ഞു കൃത്യം രണ്ടര ആകുമ്പോൾ അമ്മച്ചി ഒരൊറ്റ കിടപ്പ് കിടക്കും, എന്നിട്ട് പിന്നെ മൂന്നര കഴിഞ്ഞു ആണ് എഴുന്നേറ്റു വരുന്നത്, ഞാനും റീനമോളും സ്കൂളിൽ നിന്നും വരുമ്പോളേക്കും എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കും..പുള്ളിക്കാരി ഇന്നും ആ പതിവ് ഒന്നും തെറ്റിച്ചിട്ടില്ലന്നെ”
. അവൻ റൂമിന്റെ ഡോർ അടച്ചു കുറ്റി ഇട്ട ശേഷം മുണ്ടൊന്നു കൂടെ അഴിച്ചു മടക്കി അല്പം കൂടി കയറ്റി ഉടുത്തു കൊണ്ട് ആമിയുടെ അടുത്തേയ്ക്ക് വന്നു.
“ഇച്ചായ… അമ്മച്ചി അപ്പുറത്തുണ്ട് ”
അവൾ പതിയെ പിറു പിറുത്തു.
പക്ഷെ അപ്പോളേക്കും ഡെന്നിസ് ആമിയെ പിടിച്ചു തന്നോട് ചേർത്തു നിറുത്തിയിരുന്നു.
എന്നിട്ട് അവളെ ആഞ്ഞു പുൽകി, ശേഷം ആ നെറുകയിൽ ആഴ്ന്നു ചുംബിച്ചു..
ഇച്ചായാ…
പെണ്ണ് പതിയെ വിളിച്ചപ്പോൾ ഡെന്നിസിൻറെ മുഖം താഴ്ന്നു വന്നു.
അവളുടെ മിഴികളിൽ മാറി മാറി മുത്തി കൊണ്ട് ആ കവിൾത്തടങ്ങളെ തഴുകി തലോടി, അവന്റെ നാവും ചുണ്ടും നനച്ചപ്പോൾ ആമിയുടെ ഉടൽ വിറ കൊള്ളുവൻ തുടങ്ങി.
നാസികയിൽ അവന്റെ ശ്വാസം തട്ടി, ശേഷം അത് താഴേക്ക് ഇറങ്ങി.
അവളുടെ മേൽചുണ്ടിനെ ഒന്ന് നുണഞ്ഞു കൊണ്ട് കീഴ്ച്ചുണ്ടിൽ ഒന്ന് ചെറുതായി കടിച്ചു വിട്ടു
“ഇച്ചായാ.. പ്ലീസ്, ”
അല്പം പിന്നോട്ട് മാറി കൊണ്ട് അവൾ കുറുകി.
അവളുടെ നാണത്താൽ വിരിഞ്ഞ മുഖത്തെ പല പല ഭാവങ്ങൾ എല്ലാം ഡെന്നിസ് കുസൃതിയോടെ നോക്കി കണ്ടു.
“ആമിക്കൊച്ചേ, കല്യാണം കഴിഞ്ഞപ്പോൾ മുതൽ പ്രശ്നങ്ങൽ ആയിരുന്നു, എല്ലാം ഒന്ന് കെട്ടടങ്ങി, അമ്മച്ചി കൂടെ വന്നപ്പോൾ ആണ് മനഃസമാദാനം ആയത് കേട്ടോടി,”
ആമിയെ തോളിലേക്ക് ചേർത്തു കൊണ്ട് ഡെന്നിസ് പറഞ്ഞു.
ഹ്മ്മ്…. ശരിയാ ഇച്ചായ.. , സത്യത്തിൽ എനിക്കും വല്ലാത്ത പേടി ആയിരുന്നു ന്നെ…ഇവിടെ വന്നു അമ്മച്ചി എന്നോട് മിണ്ടി കഴിഞ്ഞപ്പോളാണ് എനിക്കും ശ്വാസം നേരെ വീണത്”
അവളും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ആഹ് എല്ലാം ഒന്ന് കരയ്ക്ക് അടുത്ത സ്ഥിതിക്ക്, ഇനി നമ്മുടെ കാര്യങ്ങൾ വെച്ചു താമസിപ്പിക്കേണ്ട കേട്ടോടി, ദിവസം ഇത്രേം ആയില്ലേ…, ഇനി കാത്തിരിക്കാൻ വയ്യാ ”
വളരെ ഗൗരവത്തിൽ പറയുന്നവനെ കണ്ടതും ആമിയുടെ ഉള്ളിൽ ചിരി പൊട്ടി……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…