Novel

കനൽ പൂവ്: ഭാഗം 3

രചന: കാശിനാഥൻ

പാർവതി ഞെട്ടി വിറങ്ങലിച്ചു

മഞ്ഞ ചരടിൽ കോർത്ത ഒരു ആലില പൂത്താലി.അവന്റെ കൈയിൽ ഇരുന്ന് അത് ചെറുതായി ആടുന്നുണ്ട്
അത് കണ്ടതും പാർവതിയേ കുടുങ്ങി വിറച്ചു.

നീ ആരാടാ.. ശബ്ദം മാത്രം കേൾപ്പിക്കാതെ ധൈര്യമുണ്ടെങ്കിൽ നീ മുന്നിലേക്ക് വാ..

അച്ഛൻ വെല്ലുവിളിക്കുന്നത് പാർവതിയും കേട്ടു.

നിന്നെ പേടിച്ചിട്ട് അല്ലടാ പുല്ലേ, ഞാൻ വരാത്തത്.. പക്ഷെ എന്നേ നീ കാണുന്നുണ്ടെൻകിൽ അതിനു അതിന്റേതായ ഒരു ഇതൊക്കെ വേണ്ടേ..

ബെഡിൽ ഇരിക്കുകയായിരുന്നു പാർവതിയെ പിടിച്ചെഴുന്നേൽപ്പിച്ച് അവൻ തന്റെ അരികിലായി നിർത്തി.

ആ മഞ്ഞ ചരടിൽ കോർത്ത താലിമാല അവൾക്ക് നേരെ ഉയർത്തിയപ്പോൾ, പാർവതി അത് തടഞ്ഞു.

എടാ… നീ എന്ത് തോന്നിവാസമാണ്.. കാണിക്കുന്നത് എന്റെ മകളെ വിടടാ…ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല, എന്റെ കുഞ്ഞിനെ നോവിച്ചാൽ നിന്നെ ഞാൻ ഒരു നിമിഷം പോലും വെച്ചേക്കില്ലടാ…

രാജശേഖരന്റെ ശബ്ദം ഫോണിലൂടെ മുഴങ്ങി.

അപ്പോഴേക്കും അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് സ്ക്രീനിന്റെ മുന്നിൽ വന്നു നിന്നു.

ആ ചിരി,നല്ല പരിചയമുള്ള ആ ചിരിയിലേക്ക്, രാജശേഖരൻ ഒരിക്കൽ കൂടി നോക്കി.

അർജുൻ….

അയാൾ പതുക്കെ പുലമ്പിയതും അവന്റെ പല്ല് ഞെരിഞ്ഞു.

ഓഹ്… അപ്പോൾ എന്റെ ഊഹം തെറ്റിയില്ല അല്ലേ, എന്നേ ഓർമ്മയുണ്ട് മുതലാളീയ്ക്ക്..

അർജുൻ, നീ… നീ ഇപ്പോ… എന്റെ.. എന്റെ മോള്, അവൾ പാവം ആണ്, ഒന്നും ചെയ്യരുത്..

ഇത്രയും സമയം അലറിക്കൊണ്ട് അവനെ പേടിപ്പിച്ചവൻ ഒരു വേള പതറി പോകുന്നത് കണ്ടു അർജുൻ പൊട്ടിച്ചിരിച്ചു.

അർജുൻ എന്റെ മോളെ എനിക്ക് വേണം… അവളെ… അവളെ ഒന്നും ചെയ്യല്ലേ….

ഓഹ്…. നിനക്ക് എന്നല്ല ആർക്കും ഇനി ഇവളെ വിട്ട് കൊടുക്കില്ല… ഇന്ന് മുതൽ ഇവൾ അർജുന്റെ ആണ്… അർജുന്റെ മാത്രം..

പറഞ്ഞു കൊണ്ട് അവൻ ആ താലി ചരട് അവളുടെ കഴുത്തിൽ കൂടി വട്ടം ചുറ്റി.

ഒന്ന് കൈ എടുത്തു തടയും മുന്നേ അവിടെ എന്താണ് നടന്നതെന്ന് ഉള്ള ബോധം പാർവതിക്ക് വന്നത്..

അവൾ തന്റെ മാറിൽ കിടക്കുന്ന താലിയിൽ നോക്കി.
അപ്പോളേക്കും അവളെ തന്റെ തോളിൽ ചേർത്ത് നിറുത്തി കൊണ്ട് അർജുൻ നിന്ന്.

എടോ ശേഖരാ,, നിന്റെ മകൾ ഇത്രയും കാലം രാജകുമാരി ആയിരുന്നു എങ്കിൽ ഇനി മുതൽ അവൾ തടവറയിൽ ആയിരിക്കും, ഈ അർജുൻ ഒരുക്കിയ തടവറയിൽ, എല്ലാ യാതനകളും പേറി നിന്റെ മകൾ ജീവിക്കും….. എന്റെ കുടുംബത്തിനേ നീ നാമാവശേഷം ആക്കിയെൻകിൽ അതിനു പകരം, അതിനേക്കാൾ ക്രൂ രത നിന്റെ മകളോട് ഞാ ൻ
ചെയ്തിരിക്കും…

പറഞ്ഞു കൊണ്ട് അവൻ വീഡിയോ കാൾ കട്ട്‌ ചെയ്തു.

എന്നിട്ട് പാർവതിയുടെ നേർക്ക് തിരിഞ്ഞു.

വാടി……

അവൻ അലറിയതും പാർവതി ഒരക്ഷരം പോലും മിണ്ടാതെ അവന്റെ പിന്നാലെ ഇറങ്ങി പോയി.

കാലുകൾ ഒക്കെ വിറച്ചു കൊണ്ടേ ഇരുന്നു. എവിടെ എങ്കിലും വീണു പോകല്ലേ എന്ന് മാത്രം ആയിരുന്നു അവളുടെ പ്രാർത്ഥന..

മുറിയുടെ വാതിൽ തുറന്നകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി.

വളരെ ഭാവ്യതയോടെ ഒരു സ്ത്രീയും പുരുഷനും നിൽപ്പുണ്ട്.

അമ്മ അറിഞ്ഞോ ഈ വിവരം വല്ലതും.

അർജുൻ ശബ്ദം ഉയർത്തി.

ഇല്ല സാറെ…. ഇതു വരെയും വിളിച്ചില്ല..

ഹമ്… ഓക്കെ.. അഥവാ വന്നാലും നിങ്ങൾക്ക് അറിയില്ല എന്ന് മാത്രം പറഞ്ഞാൽ മതി.

അവൻ കല്പിച്ചതും അവർ ഇരുവരും തല കുലുക്കി.

സിറ്റ് ഔട്ടിലേക്ക് ഇറങ്ങിയ ശേഷം പോർച്ചിൽ കിടന്ന തന്റെ ഫോർച്യണറിൽ അവൻ കേറി.

എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്നവളുടെ മിഴികൾ തുറന്ന് കിടന്ന ഗേറ്റ് ന്റെ ഭാഗത്തെയ്ക്ക് നീണ്ടു.

ഒന്നും നോക്കാതെ അവൾ ഒരൊറ്റ ഓട്ടം ആയിരുന്നു.
അത് കണ്ടതും അർജുന്റെ മിഴികൾ വന്യമായി എരിഞ്ഞു.

ജോഹി……

അവൻ ഒരൊറ്റ അലർച്ച ആയിരുന്നു.

പാർവതിയുടെ അടുത്തെയ്ക്ക് ഒരു വലിയ നായക്കുട്ടി കുരച്ചു കൊണ്ട് ഓടി ചെന്നപ്പോൾ അവൾ പേടിച്ചു പോയി.

ശ്വാസം അടക്കി പിടിച്ചു നിന്നവളുടെ ചുറ്റിനും പായുകയാണ് ആ നായ.

ടി….. ഈ അർജുന്റെ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് പോകണമെങ്കിൽ അത് നീ മാത്രം വിചാരിച്ചാൽ പോരാ….. വൈകാതെ മനസിലാകും കെട്ടോ..

പിന്നിൽ നിന്നും അവന്റെ ശബ്ദം കേട്ടതും പാറു പേടിച്ചു തിരിഞ്ഞു നോക്കി.

അർജുനെ കണ്ടപ്പോൾ അവളുടെ കവിളിലൂടെ കണ്ണീർ ഒലിച്ചു ഇറങ്ങി വന്നു.

തന്റെ വലം കൈയിൽ ശക്തമായി പിടിച്ചു കൊണ്ട് മുന്നോട്ട് നടക്കുന്നവനെ കാണും തോറും അവളുടെ പേടി ഇരട്ടിച്ചു.

എങ്കിലും ഒന്നും മിണ്ടാതെ കൊണ്ട് പാറു അവനെ അനുഗമിച്ചു.

കാറിന്റെ ഡോർ തുറന്ന ശേഷം ഒരൊറ്റ തള്ളായിരുന്നു അവൻ..

എന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് ചാടി കയറി.

എങ്ങോട്ടാ എന്നേ കൊണ്ട് പോകുന്നത്…

പാർവതി അവനെ നോക്കി ചോദിച്ചു.

പക്ഷെ അവന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും വന്നില്ല.

ചോദിച്ചത് കേട്ടില്ലേ, എങ്ങോട്ടാ എന്നേ കൊണ്ട് പോകുന്നത്.

മിണ്ടാതെ ഇരിക്കെടി..

എവിടേക്ക് ആണ് എന്നേ കൊണ്ട് പോകുന്നത്, പറയുന്നുണ്ടോ. ഇല്ലെങ്കിൽ ഞാൻ ഈ വണ്ടിയിൽ നിന്ന് ചാടും. ഉറപ്പ്…

ഹമ്… ചാടിക്കോ, അതിനു എനിക്ക് എന്ത് വേണം….

നിങ്ങൾ ആരാണ്, എന്തിനാ എന്നോട് ഇങ്ങനെയൊക്കെ, ഞാൻ… ഞാൻ എന്ത് തെറ്റ് ചെയ്തു.. എന്റെ അച്ഛൻ….

മിണ്ടാതെ ഇരിക്കെടി… ആ $$$@@#മോനേ കുറിച്ചു ഒരക്ഷരം നിന്റെ നാവിൽ നിന്നും പുറത്ത് വരരുത്…

കോപം കൊണ്ട് വിറച്ചവൻ അത് പറയുമ്പോൾ പാറു പേടിച്ചു..
അവളുടെ മുഖം കുനിഞ്ഞപ്പോൾ തന്റെ മാറിലെ താലിയിൽ ആണ് മിഴികൾ നീണ്ടത്..

അവൾ അത് കൈയിൽ എടുത്തു.. എന്നിട്ട് അർജുനെ ഒന്നൂടെ നോക്കി..

അപ്പോളേക്കും വണ്ടി വന്നു ഒരു സ്ഥലത്തു നിന്നിരുന്നു.

സബ് രജിസ്റ്റർ ആഫിസ്..

പാർവതിയുടെ നെറ്റി ചുളിഞ്ഞു.ഒപ്പം നെഞ്ചിടുപ്പും ഏറി വന്നു………..തുടരും……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button