താലി: ഭാഗം 4
രചന: കാശിനാധൻ
ഞാൻ ചെറിയമ്മേടെ ഫോട്ടോ കാണുവാ… ഇപ്പോൾ വരാം.. ”
ങേ.. ചതിച്ചോ… എന്റെ ഈശ്വരാ.. “മാധവ് തലയിൽ കൈ വെച്ചു..
“ആരാ…. ”
“ചെറിയമ്മ…… ചെറിയമ്മേടെ ഫോട്ടോ കാണിക്കുക ആണ് ചെറിയച്ഛൻ…അമ്മയ്ക്ക് കാണണോ ”
അപ്പോളേക്കും രാഗിണി അവരുടെ അടുത്തേക്ക് വന്നു.
“ആരുടെ കാര്യം ആണ് മോൻ പറയുന്നത്.. “അവൾ മാധവിന്റെ മുഖത്തേക്ക് നോക്കി.
“ഒന്നുല്ല ഏട്ടത്തി.. ഇവൻ ചുമ്മാ.. ”
“വേണ്ട.. വേണ്ട. നീ ഉരുണ്ട് കളിക്കണ്ട….പിള്ള മനസ്സിൽ കള്ളം ഇല്ല എന്ന് അല്ലെ ചൊല്ല്… നീ എന്നെ കൂടി കാണിക്ക്.. ”
“എന്തോന്ന്…. ഞാൻ പറഞ്ഞില്ലേ ഇവൻ ചുമ്മ പറയുന്നത് ആണ്.. “…
“ആണോ മോനെ
“അല്ല അമ്മേ
ഈ ചെറിയച്ഛൻ എന്നെ ഒരു ഫോട്ടോ കാണിച്ചു അതാണ്… ”
“എന്റെ ഏട്ടത്തി…. ഞാൻ സാമന്തയുടെ ഫോട്ടോ കാണിച്ചു..ഇവനോട് പറഞ്ഞു ചെറിയമ്മ ആണ് എന്ന്… അതു കണ്ടിട്ട് ഇവൻ പറയുന്നത് ആണ്.. ”
.സാമന്ത ആരാണ് എന്ന് ആ പാവം നാല് വയസ്കാരന് അറിയില്ലായിരുന്നു. അതുകൊണ്ട് മാധവ് രക്ഷപെട്ടു..
“മ്മ്.. ശരി ശരി, നീ വന്നു ഭക്ഷണം കഴിയ്ക്ക്… അമ്മ വിളിക്കുന്നു… ”
രാഗിണി കുഞ്ഞും ആയി അവിടെ നിന്ന് കേറി പോയി.
ഗൗരിയുടെ മെസ്സേജ് അവൻ കണ്ടു.
“ടി.. നിന്റെ മെസ്സേജ് ഇപ്പോൾ ആണ് കണ്ടത്. എന്തായാലും നീ വിഷമിക്കണ്ട…. രണ്ട് മാസം ഇല്ലേ.. അത് കഴിഞ്ഞു എന്താണ് എന്ന് വെച്ചാൽ ചെയാം.. “അവൻ റിപ്ലൈ കൊടുത്തു.
ഈശ്വരാ പ്രശ്നം ആകുമോ ആവോ.. അവൾ പറഞ്ഞത് പോലെ അവളുടെ അച്ഛൻ ഒരു കാര്യം തീരുമാനിച്ചാൽ അത് തീരുമാനിച്ചത് ആണ്…
“നിന്റെ മുഖം എന്താണ് വല്ലാണ്ട് ഇരിക്കുനത്…
ഊണ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അവനോട് അമ്മ ചോദിച്ചു.
“ങേ.. എന്ത്.. അമ്മയ്ക്ക് വെറുതെ തോന്നുന്നത് ആണ് അതു എല്ലാം…. ”
“പിന്നെ… വർഷം 26കഴിഞ്ഞു നിന്നെ കാണാൻ തുടങ്ങിയിട്ട്.. അതുകൊണ്ട് നീ എന്നോട് കളവ് പറയണ്ട…. ”
മകന് ചോറിലേക്ക് സാമ്പാർ ഒഴിച് കൊണ്ട് അവർ പറഞ്ഞു.
“ഒന്നില്ല… എന്റെ അമ്മേ….. പിന്നെ ഞാൻ അമ്മയോട് കളവ് പറയുമോ … ഓരോ തോന്നലുകൾ… ”
അവൻ ഭക്ഷണം കഴിയ്ക്കാൻ ആരംഭിച്ചു.
“മ്മ്…. നടക്കട്ടെ നടക്കട്ടെ…. ”
രാഗിണി അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
അപ്പോളേക്കും അവന്റെ ഫോൺ ശബ്‌ദിച്ചു..
അംബിക ആണ് ഫോൺ എടുത്തത്..
“എടാ.. ഒരു ഗോകുൽ വിളിക്കുന്നു… “അവർ ഫോൺ എടുത്തു കൊണ്ട് വന്നു.
പെട്ടന്ന് മാധവിനെ വിക്കി..
കാരണം അവൻ ഗൗരിയുടെ നമ്പർ അങ്ങനെ ആണ് സേവ് ചെയ്തിരിക്കുന്നത്.
“അയ്യോ
.ഗോകുൽ ആണോ.. ഇങ്ങട് തരു അമ്മേ….. “അവൻ ഊണ് കഴിച്ചത് മതിയാക്കി ഓടി.
“ഡാ…food മുഴുവൻ കഴിച്ചില്ല… ”
“അമ്മേ… ഒരു മിനിറ്റ്.. ഞാൻ ഇപ്പോൾ വരാം… “അവൻ വിളിച്ചു പറഞ്ഞു..
വേഗം മുറിയിലേക്ക് വന്നു അവൻ കട്ടിലിലേക്ക് മറിഞ്ഞു.
“ഹെലോ…. ”
“ഹെലോ… മാധവ്….. busy ആണോ… ”
“ഹേയ്.. കഴിയ്ക്കുവാരുന്നു… ”
“എന്ത്….. ”
“ഒരു കല്യാണം… ”
“ദേ… കൊല്ലും ഞാൻ…. എന്നെ അല്ലാതെ മറ്റാരെ എങ്കിലും കല്യാണം കഴിച്ചാൽ ഉണ്ടല്ലോ… ”
“നീ എന്ത് ചെയ്യും…. ഒന്ന് പറയു.. ”
“ഞാൻ നിങ്ങളുടെ വീട്ടിൽ വന്നു തൂങ്ങി ചാകും… ”
“അയ്യോ.. വീടിന്റെ മുൻപിൽ അതിന് പറ്റിയ മരം ഒന്നും ഇല്ല… ”
“ദേ… തമാശ പറയാതെ ഏട്ടാ.. ”
“എന്താണ് വിളിച്ചത് എട്ടാന്നോ…. ”
“ഓഹ് ഞാൻ ഒന്നും വിളിച്ചില്ല..പറഞ്ഞുമില്ല.. ആരെ എങ്കിലും കെട്ടിക്കോ.ഈയിടെ ആയിട്ട് മാധവിന് ഒരു സ്നേഹവും ഇല്ല . ”
അവൾ ഫോൺ വെച്ച് കഴിഞ്ഞു എന്ന് അവനു മനസിലായി.
ഒരുപാട് തവണ അവൻ ഫോൺ വിളിച്ചു എങ്കിലും അവൾ എടുത്തിലാ….
“ദേ.. ഞാൻ നിന്നെ video call ചെയ്യാൻ പോകുക ആണ്.. ഫോൺ എടുത്തില്ലെങ്കിൽ ഞാൻ പിണങ്ങും…. ഒക്കെ… ”
അടുത്ത തവണ അവൻ ഫോൺ വിളിച്ചപ്പോൾ അവൾ കാൾ അറ്റൻഡ് ചെയ്തു.
കരഞ്ഞുകലങ്ങിയാണ് കണ്ണുകൾ ഇരിക്കുനത്..
“ഗൗരി.. നീ കരഞ്ഞോ… ചെ കഷ്ടം ആയല്ലോ… ”
അവൾ മറുപടി ഒന്നും പറയാതെ ഇരിക്കുക ആണ്.
“ടോ… ആം സോറി…. പ്ലീസ്…. പ്ലീസ്…. നിന്നെ അല്ലാതെ, നീ കൂടാതെ ഒരു നിമിഷം പോലും എനിക്കു ഉണ്ടോ ഗൗരി… അപ്പോൾ ആണ് നിന്റെ ഓരോ ചോദ്യങ്ങൾ….. ”
അവനും ഇത്തിരി കപട ദേഷ്യം അഭിനയിച്ചു.
“നിന്നോട് അത്രയ്ക്ക് ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ലെ എന്റെ വീട്ടുകാർ ഒക്കെ എതിർ നിൽക്കും എന്ന് അറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചത്… എന്റെ പെണ്ണായ് നീ ഈ വീട്ടിലേക്ക് വരുന്നതും ചിന്തിച്ചു ആണ് ഞാൻ എപ്പോളും ഇരിക്കുനത്… നമ്മൾ രണ്ടാളും ഒന്നിച്ചു ഉള്ള ഒരു ജീവിതം.. അതു ആണ് എനിക്ക് എറ്റവും വലുത്…. ”
അവൻ പറഞ്ഞു നിറുത്തി.
അതൊക്ക കേട്ടപ്പോൾ ഗൗരിക്ക് സങ്കടം ഒക്കെ മാറാൻ തുടങ്ങി.
“ദേ
..നീ ഇങ്ങനെ വിഷമിക്കരുത്.. ഒരിക്കലും
…നിന്റെ കണ്ണ് നിറയുന്നത് എനിക്ക് കാണാൻ വയ്യ… ”
അത് പറഞ്ഞപ്പോൾ മാധവിന് സങ്കടം വന്നു.
പിന്നീട് രണ്ടാളും കൂടി കുറച്ച് സമയം സംസാരിച്ചു ഇരുന്നു.
അവന്റെ ഓരോ വാക്കുകളിലും അവളുടെ സങ്കടം അലിഞ്ഞു ഇല്ലാതെ ആയി മാറി..
അവന്റെ പ്രണയം അത്രമേൽ അവളെ കീഴ്പെടുത്തി കഴിഞ്ഞിരിക്കുന്നു
മോളേ…… ഗൗരി… “അമ്മ വിളിച്ചപ്പോൾ ആണ് അവൾ ഫോൺ വെച്ചത്..
ചൂട്പഴംപൊരി ഉണ്ടാക്കിയിട്ട് വിളിച്ചത് ആണ് അമ്മ..
“ഹോ.. അമ്മേ എനിക്ക് ഒരെണ്ണം മതി കെട്ടോ,,, അപ്പിടി ഓയിലി ആണ്… ”
“ഒരുപാട് ഓയിൽ ഒന്നും ഇല്ല മോളേ… നീ കഴിയ്ക്ക്… ഈയിടെ ആയിട്ട് നീ വല്ലതെ ക്ഷീണിച്ചു.. ”
അമ്മ നിർബന്ധിച്ചപ്പോൾ അവൾ ഒരെണ്ണം കൂടി എടുത്തു കഴിച്ചു.
ഏട്ടനും അച്ഛനും കൂടി എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയത് ആണ്..
മുത്തശ്ശനും മുത്തശ്ശിയും കൂടെ തൊടിയിൽ കൂടി ഇറങ്ങി നടക്കുക ആണ്..
അവളും അവരുടെ ഒപ്പം കൂടി..
ചന്ദ്രക്കാരൻ മാവിൽ നിന്ന് വീണു കിടക്കുന്ന നല്ല പഴുത്ത മാമ്പഴം എടുത്തു അവൾ മണപ്പിച്ചു നോക്കി..
“ഹാവൂ… എന്താണ് വാസന…..”
“എത്ര കൊല്ലം ആയ മാവ് ആണ് ഇത് എന്ന് അറിയാമോ കുട്ടിക്ക്… നിന്റെ അച്ഛന്റെ പ്രായം ആണ്…”മുത്തശ്ശി അവളോട് പറഞ്ഞു.
“മ്മ്
.
എനിക്ക് അറിയാം മുത്തശ്ശി… ”
“ചെട്ടികുളങ്ങര ഭരണി കൂടാൻ വന്നപ്പോൾ മുത്തശ്ശന്റെ അമ്മ കൊണ്ട് വന്നു പാകി കിളിർപ്പിച്ചത് ആണ്…. അന്ന് നിന്റെ അച്ഛൻ ജനിച്ചിട്ട് മൂന്ന് മാസം ആയതേ ഒള്ളു… ”
“മ്മ്…… ”
“ഈ മാമ്പഴം ഇട്ടു വെയ്ക്കുന്ന പുളിശ്ശേരി…… അതു കഴിഞ്ഞേ ഒള്ളു ബാക്കി എല്ലാം…. ”
അപ്പോളേക്കും അച്ഛന്റ്റെ കാർ വന്നു നിന്ന്..
ഏട്ടന്റെ മുഖത്ത് എന്തോ ഒരു ഭാവവ്യത്യാസം പോലെ അവൾക്ക് തോന്നി.
ഉള്ളിൽ എന്തോ ഒരു ഭയം രൂപപെട്ടു.
പക്ഷെ അവൾ പുറത്തു കാണിച്ചില്ല..
പക്ഷെ അച്ഛനെ കണ്ടപ്പോൾ അവൾക്ക് ഭയം അപ്പാടെ മാറി.
…….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…