Novel

താലി: ഭാഗം 5

രചന: കാശിനാധൻ

ഏട്ടന്റെ മുഖത്ത് എന്തോ ഒരു ഭാവവ്യത്യാസം പോലെ അവൾക്ക് തോന്നി.

ഉള്ളിൽ എന്തോ ഒരു ഭയം രൂപപെട്ടു.

പക്ഷെ അവൾ പുറത്തു കാണിച്ചില്ല..

പക്ഷെ അച്ഛനെ കണ്ടപ്പോൾ അവൾക്ക് ഭയം അപ്പാടെ മാറി.

“മോളേ…. ”

“എന്താണ് അച്ഛാ… ”

അവൾ അച്ഛന്റ്റെ അടുത്തേക്ക് ചെന്നു.

“നീ ഇന്ന് കാലത്തെ അമ്പലത്തിൽ പോയില്ലേ… ”

“ഉവ്വ്…. ”

“അപ്പോൾ അവിടെ വെച്ചു നീ ആരെ എങ്കിലും കണ്ടോ… ”

അച്ഛനും ചേട്ടനും എല്ലാം അറിഞ്ഞതായി അവൾക്ക് തോന്നി.

“കണ്ടു അച്ഛാ…. മാധവിനെ കണ്ടു.. ”

“ഏത് മാധവ്… ”

“അത്… അതു നമ്മുട….. രാജേന്ദ്രൻ അങ്കിളിന്റെ മകൻ.. ”

“നമ്മുടെ അങ്കിൾ…. ഏത് വകുപ്പിൽ… ”
അയാളുടെ ശബ്ദം മാറിയതായി അവൾക്ക് തോന്നി..

“അല്ല… അതു പിന്നെ അച്ഛാ… ”

“മ്മ്
. ഒക്കെ. Ok

.. നീയും അവനും തമ്മിൽ എന്ത് ആണ് ഇടപാട്…. ”

“ഹേയ്… ഒന്നുമില്ല അച്ഛാ…. ഞാൻ ജസ്റ്റ്‌ കണ്ടു.. അപ്പോൾ എന്നോട് ചോദിച്ചു അറിയുമോ എന്ന്… അത്ര മാത്രം…. ”

“സത്യം ആണോ മോളെ… ”

“അതേ അച്ഛാ….. ”

“മ്മ്… മോൾ അകത്തേക്ക് പൊയ്ക്കോ… ”

അവൾ എത്രയും പെട്ടന്ന് അവിടെ നിന്ന് രക്ഷപെട്ടു..

“അവൾ പറഞ്ഞത് സത്യം ആയിരിക്കും മോനെ…. അവൻ കണ്ടപ്പോൾ വന്നു സംസാരിച്ചു കാണും…. “മുത്തശ്ശൻ പറയുന്നത് അവൾ റൂമിലേക്ക് കയറിയപ്പോൾ കേട്ട്..

“ഹേയ്… ഇല്ലച്ഛാ…… അവന്റെ നിൽപ്പും ഭാവവും കണ്ടാൽ അവർ പരിചിതർ ആണ് എന്ന് എല്ലാവരും പറയത്തോളു എന്നാണ് രഘു പറഞ്ഞത്..മാത്രമല്ല ഇത് രണ്ടാമത്തെ തവണ ആണ് അവർ തമ്മിൽ കാണുന്നത് ”

“ഈശ്വരാ… ഇത് എന്തൊക്ക ആണ് ഇവിടെ നടക്കുന്നത്….ഈ കുട്ടീടെ മനസ്സിൽ ഇങ്ങനെ ഉള്ള ചിന്തകൾ ഒക്കെ എപ്പോ കേറി കൂടി . ”

“ന്റെ വിമലേ… ഒന്നുല്ല…. നീ വിഷമിക്കാതെ,,, ”

“ഇല്ലമ്മേ… ഒന്നും അറിയാതെ ഏട്ടൻ ഇങ്ങനെ വന്നു ചോദിക്കില്ല… എന്തോ ആപത്തു വരാൻ പോകുന്നു എന്ന് എന്റെ മനസ് മന്ത്രിക്കുക ആയിരുന്നു രണ്ട് ദിവസം ആയിട്ട് ”

“നീ മിണ്ടാതിരിക്കുന്നെ… എന്തായാലും, ഞാൻ ഒന്ന് തീരുമാനിച്ചു.. ഈ ആഴ്ച തന്നെ അവളുടെ വിവാഹം ഞാൻ ഉറപ്പിക്കാൻ പോകുക ആണ്… അവൾ ഇപ്പോൾ ഒന്നും അറിയണ്ട…. ”

വിമല തല കുലുക്കി.

“അവൻ എന്റെ മോളെ വെച്ച് എന്നോട് പക തീർക്കാൻ ആണ്.. എനിക്ക് ഉറപ്പ് ആണ്…. ഞാൻ അതു തടയും.. അവനെ കൊന്നിട്ട് ആണേലും തടയും…”

ഭർത്താവിന്റെ മുഖത്തേക്ക് നോക്കാൻ വിമല ഭയപ്പെട്ടു.

ഈ സമയം റൂമിൽ കൂടി ഉലാത്തുക ആണ് ഗൗരി.

“എന്തോ അറിവ് അച്ഛന് ലഭിച്ചിരിക്കുന്നു.. അതാണ് അച്ഛൻ തന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചത്.. മാത്രമല്ല ഏട്ടന്റെ മുഖത്ത് കാണാം വല്ലാത്ത രൗദ്രഭാവം..

ഈശ്വരാ, ഇനി എന്തൊക്ക ആണോ സംഭവിക്കുക…. അവൾക്ക് തല ചുറ്റണത് പോലെ തോന്നി.

മാധവിനോട്‌ എല്ലാ കാര്യങ്ങളും അവൾ മെസ്സേജ് അയച്ചു അറിയിച്ചു.

അവനും അപകടം മണത്തു..

ഏത് നിമിഷവും സംഭവിക്കും എന്ന് കരുതിയ കാര്യങ്ങൾ ആണ് ഇപ്പോൾ ഇനി അരങ്ങേറാൻ പോകുന്നത് എന്ന് അവൻ മനസ്സിൽ കണക്കുകൂട്ടി.

“നീ വിഷമിക്കാതെ.. എന്തായാലും നിന്റെ എക്സാം നു മുൻപ് ഒന്നും നടക്കില്ല… അതു കഴിഞ്ഞു നമ്മൾക്ക് എന്താണ് എന്ന് വെച്ചാൽ തീരുമാനിക്കാം…. ”

“എനിക്ക് വല്ലാത്ത പേടി… ഏട്ടന്റെ മുഖം ഓർക്കുമ്പോൾ…. ”

“ഇതെല്ലാം അറിഞ്ഞു കൊണ്ട് അല്ലെ നീ എന്നെ സ്നേഹിച്ചത്.. കുറച്ചു ഒക്കെ സഹിക്കാതെ നമ്മൾക് ഒന്നിച്ചു ഒരു ജീവിതം പറ്റില്ല…… ഇവിടെയും ഭൂകമ്പം ഉണ്ടാകും.. അതു ഉറപ്പാ.. ”

“ഇനി എന്ത് ചെയ്യും മാധവ്….. ”

“എന്തൊക്ക ത്യാഗം സഹിച്ചാലും നീ എന്റെ പെണ്ണ് ആകും…. അതു ഉറപ്പ് ആണ്… ”

“എനിക്ക്… എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാത്ത പോലെ…. ”

“എന്തിനു… അങ്ങനെ ഒരു ടെൻഷൻ വേണ്ട…… എന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെ ഞാൻ നിനക്ക് വേണ്ടി പോരാടും ഇവിടെ.. ”

“ഇങ്ങനെ ഒക്കെ പറയാതെ… പ്ലീസ് മാധവ്… ”

അവളുടെ ശബ്ദം ഇടറി..

പെട്ടന് വാതിലിൽ ആരോ മുട്ടി..

“മാധവ് ആരോ വന്നു, ഞാൻ ഫോൺ കട്ട്‌ ചെയുവാ… ”

അവൾ ഫോൺ വെച്ചിട്ട് പോയി ഡോർ തുറന്ന്..

“ആഹ്.. മുത്തശ്ശി….”

അവർ കരഞ്ഞു കലങ്ങിയ കണ്ണും ആയി അകത്തേക്ക് വന്നു.

“ന്റെ കുട്ടി.. നിന്റെ മനസ്സിൽ അരുതാത്ത ചിന്ത പൊട്ടി മുളച്ചോ, സത്യം പറ ഈ മുത്തശ്ശിയോട്… ”

“എല്ലാവരും കൂടി എന്നെ പരീക്ഷിക്കുക ആണോ….. ”

അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു…

“നിന്നെ താഴത്തും, തലയിലും വെയ്ക്കാതെ വളർത്തിയത് ആണ് നിന്റെ അച്ഛൻ…. ആ അച്ഛനോട് നീ പ്രതികാരം ചെയുക ആണോ… അവൻ അവിടെ ചങ്ക് പൊട്ടി ഇരിക്കുവാ….. വേറെ ആരെ നീ ഇഷ്ട്ടം ആണെന്ന് പറഞ്ഞാലും അവൻ നടത്തി തരും, പക്ഷെ.. പക്ഷെ…. ഇത്….. വേണ്ട മോളെ ഈ ബന്ധം നമ്മൾക്ക് ശരിയാകില്ല… ന്റെ കുട്ടി ഇത് മനസ്സിൽ നിന്ന് കളയണം… ”

അതും പറഞ്ഞു അവളുടെ മറുപടി കേൾക്കാതെ അവർ അവിടെ നിന്ന് പോയി..

ഗൗരി കട്ടിലിലേക്ക് പോയി വീണു..

അവൾ പൊട്ടിക്കരഞ്ഞു..

എല്ലാം അപ്പോൾ അച്ഛൻ അറിഞ്ഞിരിക്കുന്നു..

എന്നിട്ട് തന്നോട് ഒന്ന് ദേഷ്യപ്പെടാതെ, തന്നെ ഒരു വഴക്ക് പറയാതെ, തന്റെ ഏട്ടനും അച്ഛനും അവിടെ ചങ്ക് പൊട്ടി ഇരിക്കുക ആണ്…..

ശരിയല്ലേ മുത്തശ്ശി പറഞ്ഞത്…

തന്നെ ജീവന്റെ ജീവൻ ആയി സ്നേഹിച്ചു വളർത്തിയ അച്ഛൻ.

തന്റെ ഒരു ആഗ്രഹത്തിനും ഇതുവരെ ഒരു എതിരും നിന്നിട്ടില്ല അച്ഛൻ…

തന്നെ അത്രയ്ക്ക് കാര്യം ആണ് അച്ഛന്..

ഒന്ന് നുള്ളി നോവിച്ചിട്ട് പോലും ഇല്ല അച്ഛൻ…

ആ അച്ഛന്റെ ശിരസ്സ് എല്ലാവരുടെയും മുൻപിൽ താഴും…. ആദ്യമായി…. അതും താൻ കാരണം………തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!